Monday, November 18, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeBreaking newsപലസ്‌തീൻ-ഇസ്രയേല്‍ സംഘർഷം; സംയമനം പാലിക്കണമെന്ന് ഒമാൻ

പലസ്‌തീൻ-ഇസ്രയേല്‍ സംഘർഷം; സംയമനം പാലിക്കണമെന്ന് ഒമാൻ

മസ്കറ്റ്: ഇസ്രയേലും പലസ്തീനും തമ്മിലുള്ള സംഘർഷം ഉടൻ അവസാനിപ്പിക്കണമെന്ന് ഒമാൻ ആവശ്യപ്പെട്ടു. സംയമനത്തോടെ പ്രവർത്തിക്കാൻ പലസ്തീനോടും ഇസ്രായേലിനോടും ഒമാൻ വിദേശകാര്യ മന്ത്രാലയം ആഹ്വാനം ചെയ്തു.

ഇസ്രായേലികളും പലസ്തീനികളും തമ്മിലുള്ള സംഘർഷം ഉടൻ അവസാനിപ്പിക്കണമെന്ന് വിദേശകാര്യ മന്ത്രാലയം ആവശ്യപ്പെട്ടു. മേഖലയിലെ വിവിധ മുന്നണികളിൽ അക്രമം വർദ്ധിക്കുന്നതിലേക്ക് നയിച്ച സംഭവവികാസങ്ങൾ സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണെന്നും ഇസ്രയേലും പലസ്തീനും സംയമനത്തോടെ പ്രവർത്തിക്കണമെന്നും ഒമാൻ വിദേശകാര്യ മന്ത്രാലയം ശനിയാഴ്ച പുറത്തിറക്കിയ പ്രസ്താവനയിൽ വ്യക്തമാക്കിയിട്ടുണ്ട്.

തുടർച്ചയായി പലസ്തീൻ പ്രദേശങ്ങളിൽ  അനധികൃതമായി ഇസ്രയേൽ അധിനിവേശം നടത്തുന്നതിന്റെ ഫലമായി, പലസ്തീൻ –  ഇസ്രായേൽ പക്ഷങ്ങൾക്കിടയിൽ നടന്നുകൊണ്ടിരിക്കുന്ന സംഘർഷത്തെക്കുറിച്ച്  ഒമാൻ  താൽപ്പര്യത്തോടെയും ആശങ്കയോടുമാണ് നിരീക്ഷിക്കുന്നത്. ഇസ്രയേൽ നടത്തുന്ന ആക്രമണങ്ങൾ ഗുരുതരമായ പ്രത്യാഘാതങ്ങളും അക്രമത്തിന്റെ തീവ്രത വർദ്ധിപ്പിക്കുമെന്നതുമാണ് സൂചിപ്പിക്കുന്നത്. അതിനാൽ  രണ്ട് കക്ഷികളിലും പരമാവധി സംയമനം പാലിക്കണമെന്നും  സാധാരണ ജനങ്ങളെ  സംരക്ഷിക്കേണ്ടതിന്റെ ആവശ്യകതക്ക്  പ്രാധാന്യം നൽകണമെന്നും  ഒമാൻ വിദേശ കാര്യ മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments