Monday, January 20, 2025

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeBreaking newsമുൻ പഞ്ചാബ് മുഖ്യമന്ത്രി പ്രകാശ് സിങ് ബാദൽ അന്തരിച്ചു

മുൻ പഞ്ചാബ് മുഖ്യമന്ത്രി പ്രകാശ് സിങ് ബാദൽ അന്തരിച്ചു

അമൃത്സർ: മുൻ പഞ്ചാബ് മുഖ്യമന്ത്രി പ്രകാശ് സിങ് ബാദൽ അന്തരിച്ചു. 95 വയസായിരുന്നു. ശിരോമണി അകാലിദൾ നേതാവായിരുന്ന പ്രകാശ് സിങ് ബാദൽ 1970-71, 1977-80, 1997-2002, 2012-17 കാലഘട്ടങ്ങളിൽ പഞ്ചാബ് മുഖ്യമന്ത്രിയായിരുന്നു.

രഘുരാജ് സിങ്ങിന്റെയും സുന്ദ്രി കൗറിന്റെയും മകനായി 1927 ഡിസംബർ എട്ടിന് പഞ്ചാബിലെ മുക്ത്‌സൗർ ജില്ലയിലാണ് ബാദലിന്റെ ജനനം. 1947-ലാണ് തന്റെ രാഷ്ട്രീയ ജീവിതം അദ്ദേഹം തുടങ്ങിയത്. 1957-ൽ ആദ്യമായി പഞ്ചാബ് വിധാൻ സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. 1969-ൽ രണ്ടാം തവണ സാമൂഹ്യ വികസനം, പഞ്ചായത്തീരാജ് എന്നീ വകുപ്പുകളുടെ ചുമതലയുള്ള മന്ത്രിയായി ചുമതലയേറ്റു. 1972-ലും 1980-ലും 2002-ലും പ്രതിപക്ഷനേതാവായിരുന്നു. 10 തവണ വിധാൻ സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.

1992 ഫെബ്രുവരിയിൽ നടന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ ശിരോമണി അകാലിദൾ പാർട്ടിയെ നയിച്ചത് ബാദലായിരുന്നു. 1977-ലെ മൊറാർജി ദേശായി മന്ത്രിസഭയിൽ മന്ത്രിയായിരുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments

WP2Social Auto Publish Powered By : XYZScripts.com