Thursday, December 26, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsപാ​സ്‌​പോ​ര്‍​ട്ടി​ന് അ​പേ​ക്ഷി​ക്കു​മ്പോ​ൾ ക​രു​ത​ല്‍ വേ​ണ​മെ​ന്ന് പോ​ലീ​സ്

പാ​സ്‌​പോ​ര്‍​ട്ടി​ന് അ​പേ​ക്ഷി​ക്കു​മ്പോ​ൾ ക​രു​ത​ല്‍ വേ​ണ​മെ​ന്ന് പോ​ലീ​സ്

കൊ​ച്ചി: പാ​സ്‌​പോ​ര്‍​ട്ട് സേ​വാ കേ​ന്ദ്ര​ത്തി​ല്‍ അ​പേ​ക്ഷ ന​ല്‍​കു​മ്പോ​ള്‍ ക​രു​ത​ല്‍ വേ​ണ​മെ​ന്ന് കേ​ര​ള പോ​ലീ​സ്. തൃ​ശൂ​രി​ല്‍ പാ​സ്‌​പോ​ര്‍​ട്ട് സേ​വാ കേ​ന്ദ്ര​ത്തി​ല്‍ പോ​ലീ​സ് ക്ലി​യ​റ​ന്‍​സ് സ​ര്‍​ട്ടി​ഫി​ക്ക​റ്റി​ന് അ​പേ​ക്ഷി​ച്ച യു​വ​തി​യി​ല്‍ നി​ന്നും ഓ​ണ്‍​ലൈ​ന്‍ കു​റ്റ​വാ​ളി​ക​ള്‍ പ​ണം ത​ട്ടി​യെ​ടു​ത്ത കേ​സ് റി​പ്പോ​ര്‍​ട്ട് ചെ​യ്ത​തി​ന് പി​ന്നാ​ലെ​യാ​ണ് പോ​ലീ​സി​ന്‍റെ ​മു​ന്ന​റി​യി​പ്പ്.

പാ​സ്‌​പോ​ര്‍​ട്ട് സേ​വാ കേ​ന്ദ്ര​ത്തി​ല്‍ അ​പേ​ക്ഷ സ​മ​ര്‍​പ്പി​ക്കു​ന്ന​തി​നു​ള്ള ബു​ക്കിം​ഗ്, രേ​ഖ​ക​ള്‍ സ​മ​ര്‍​പ്പി​ക്ക​ല്‍ തു​ട​ങ്ങി​യ​വ ക​ഴി​യു​ന്നി​ട​ത്തോ​ളം സ്വ​ന്തം കം​പ്യൂ​ട്ട​ര്‍, മൊ​ബൈ​ല്‍​ഫോ​ണ്‍ വ​ഴി മാ​ത്രം ചെ​യ്യു​ക​യെ​ന്നാ​ണ് കേ​ര​ള പോ​ലീ​സി​ന്‍റെ ഫേ​സ്ബു​ക്ക് പേ​ജി​ലൂ​ടെ അ​റി​യി​ക്കു​ന്ന​ത്. അ​ല്ലെ​ങ്കി​ല്‍ വി​ശ്വ​സ​നീ​യ​മാ​യ സേ​വ​ന കേ​ന്ദ്ര​ങ്ങ​ളെ ആ​ശ്ര​യി​ക്കാം.

വി​ശ്വ​സ​നീ​യ​മ​ല്ലാ​ത്ത സ്ഥാ​പ​ന​ങ്ങ​ളി​ലൂ​ടെ സ​മ​ര്‍​പ്പി​ക്കു​ന്ന നി​ങ്ങ​ളു​ടെ രേ​ഖ​ക​ള്‍, ഫോ​ട്ടോ, മൊ​ബൈ​ല്‍​ഫോ​ണ്‍ ന​മ്പ​ര്‍ തു​ട​ങ്ങി​യ​വ അ​വ​രു​ടെ കം​പ്യൂ​ട്ട​റി​ല്‍ ശേ​ഖ​രി​ക്ക​പ്പെ​ടു​ന്നു. അ​ത് പി​ന്നീ​ട് ദു​രു​പ​യോ​ഗം ചെ​യ്‌​തേ​ക്കാം.

പാ​സ്‌​പോ​ര്‍​ട്ട്, പോ​ലീ​സ് ക്ലി​യ​റ​ന്‍​സ് സ​ര്‍​ട്ടി​ഫി​ക്ക​റ്റ് തു​ട​ങ്ങി​യ​വ​യു​ടെ പോ​ലീ​സ് അ​ന്വേ​ഷ​ണ നി​ജ​സ്ഥി​തി അ​റി​യു​ന്ന​തി​ന് https://evip.keralapolice.gov.in/ എ​ന്ന സൈ​റ്റ് സ​ന്ദ​ര്‍​ശി​ക്കു​ക

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments