തിരുവനന്തപുരം : പത്തനംതിട്ട ഡിസിസി മുൻ പ്രസിഡന്റ് ബാബു ജോർജിനെ കെപിസിസി സസ്പെൻഡ് ചെയ്തു. ഡിസിസി ഓഫിസിൽ ജില്ലാ പുനഃസംഘടനാ സമിതി ചേർന്നപ്പോൾ വാതിൽ ചവിട്ടിത്തുറക്കാൻ ശ്രമിച്ചതിനും അപമര്യാദയായി പെരുമാറിയതിനുമാണു സസ്പെൻഷൻ. ബാബു ജോർജ് കതകിൽ ചവിട്ടുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു.
പുനഃസംഘടനയിൽ ഉടക്കി എ ഗ്രൂപ്പ് യോഗത്തിൽനിന്ന് മുൻ ഡിസിസി പ്രസിഡന്റുമാരായ ഡി.മോഹൻരാജ്, ബാബു ജോർജ് തുടങ്ങിയവർ ഇറങ്ങിപ്പോയിരുന്നു. മാറ്റിനിർത്തിയവരെക്കൂടി പുനഃസംഘടനയിൽ ഉൾപ്പെടുത്തണമെന്ന ഇവരുടെ ആവശ്യം നിലവിലെ നേതൃത്വം തള്ളിയതോടെയാണ് രൂക്ഷമായി സംസാരിച്ചശേഷം ഇറങ്ങിപ്പോയത്. പിന്നീട് തിരിച്ചെത്തിയ ബാബു ജോർജ്, യോഗം നടക്കുന്ന മുറിയുടെ കതക് ചവിട്ടിത്തുറക്കുകയായിരുന്നു