Friday, January 17, 2025

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeBreaking newsമുഖ്യമന്ത്രിയുടെ യു.എ.ഇ സന്ദർശനം മാറ്റിവച്ചു

മുഖ്യമന്ത്രിയുടെ യു.എ.ഇ സന്ദർശനം മാറ്റിവച്ചു

ദുബൈ: മുഖ്യമന്ത്രി പിണറായി വിജയന്റെ യു.എ.ഇ സന്ദർശനം മാറ്റിവച്ചു. മേയ് ഏഴ് മുതൽ 11 വരെയാണ് സന്ദർശനം നിശ്ചയിച്ചിരുന്നത്. മേയ് 10ന് ദുബൈയിൽ നടക്കേണ്ട പൊതുസ്വീകരണവും മാറ്റിവച്ചു.

യു.എ.ഇ സാമ്പത്തിക വികസന വകുപ്പിന്റെ വാർഷിക നിക്ഷേപ സംഗമത്തിൽ ക്ഷണിതാവായിരുന്നു മുഖ്യമന്ത്രി. സംഗമത്തിൽ പങ്കെടുക്കാനും മുഖ്യമന്ത്രി എത്താനിടയില്ല എന്നാണ് സൂചനകൾ.

ദുബൈയിലെ പൗര സ്വീകരണം മറ്റൊരു തിയതിയിലേക്ക് മാറ്റിയെന്ന് സംഘാടകർ വാർത്താക്കുറിപ്പിൽ അറിയിച്ചു. മേയ് 10ന് ബുധനാഴ്ച്ച അൽ നാസർ ലെഷർലാന്റിൽ സംഘടിപ്പിക്കാൻ തീരുമാനിച്ച പരിപാടിയാണ് മാറ്റിവച്ചിരിക്കുന്നത്. പുതുക്കിയ തിയതി സംബന്ധിച്ച് തീരുമാനമായ ശേഷം അറിയിക്കും.

പരിപാടിയുടെ സംഘാടനവുമായി ബന്ധപ്പെട്ട് വിവിധ തലങ്ങളിൽ സഹകരിച്ചു വരുന്ന എല്ലാവരും ഇതൊരു അറിയിപ്പായി കരുതണമെന്നും പുതിയ സാഹചര്യം ഉൾക്കൊണ്ട് തുടർന്നും സഹകരിക്കണമെന്നും സ്വാഗതസംഘം പ്രവർത്തക സമിതിക്ക് വേണ്ടി ചെയർമാൻ ഡോക്ടർ കെ.പി ഹുസൈൻ, ജനറൽ കൺവീനർ ഒ.വി മുസ്തഫ (നോർക്ക ഡയറക്ടർ) എന്നിവർ പറഞ്ഞു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments

WP2Social Auto Publish Powered By : XYZScripts.com