തിരുവനന്തപുരം : മുഖ്യമന്ത്രി പിണറായി വിജയന്റെ സെക്രട്ടേറിയറ്റിലെ ഓഫിസും കോൺഫറൻസ് ഹാളും 2.11 കോടി രൂപ ചെലവഴിച്ചു നവീകരിക്കുന്നു. ഇതിന് അനുമതി നൽകി പൊതു ഭരണ അഡീഷനൽ ചീഫ് സെക്രട്ടറി കെ.ആർ.ജ്യോതിലാൽ ഉത്തരവ് ഇറക്കി.
മുഖ്യമന്ത്രിയുടെ ഓഫിസും ചേംബറും 60.46 ലക്ഷം മുടക്കിയാണു നവീകരിക്കുന്നത്. ഇന്റീരിയർ ജോലികൾക്കു 12.18 ലക്ഷവും ഫർണിച്ചറിന് 17.42 ലക്ഷവും അനുവദിച്ചു. പിണറായി വിജയന്റെ നെയിം ബോർഡ്, എംബ്ലം, ഫ്ലാഗ് പോൾസ് എന്നിവ തയാറാക്കുന്നതിന് 1.56 ലക്ഷം രൂപയാണു ചെലവ്. ശുചിമുറിക്കും റെസ്റ്റ് റൂമിനും 1.72 ലക്ഷവും പ്രത്യേക ഡിസൈനിൽ ഉള്ള ഫ്ലഷ് ഡോറിന് 1.85 ലക്ഷവും ചെലവഴിക്കും.
സോഫ ലോഞ്ച് 92,920 രൂപ, ഇലക്ട്രിക്കൽ ജോലി 4.70 ലക്ഷം, എസി 11.55 ലക്ഷം, അഗ്നിശമന സംവിധാനം 1.26 ലക്ഷം എന്നിങ്ങനെയാണ് ആകെ 60.46 ലക്ഷം കണക്കാക്കിയത്.