Saturday, December 28, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsക്ഷേമ പെൻഷൻ വിതരണം ഈ മാസം തുടങ്ങുമെന്നു മുഖ്യമന്ത്രി

ക്ഷേമ പെൻഷൻ വിതരണം ഈ മാസം തുടങ്ങുമെന്നു മുഖ്യമന്ത്രി

തിരുവനന്തപുരം: ക്ഷേമ പെൻഷൻ വിതരണം ഈ മാസം തുടങ്ങുമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. 60 ലക്ഷം ഗുണഭോക്താക്കളിലേക്കാണു ക്ഷേമ പെൻഷൻ എത്തുന്നത്. ഓണസമ്മാനമായി രണ്ടു മാസത്തെ സാമൂഹ്യ സുരക്ഷാ, ക്ഷേമനിധി പെൻഷനുകൾക്കു 1,762 കോടി രൂപയാണു സർക്കാർ അനുവദിച്ചത്. സാമൂഹ്യ സുരക്ഷാ പെൻഷൻ നൽകുന്നതിനായി 1,550 കോടി രൂപയും സർക്കാർ സഹായത്തോടെ പ്രവർത്തിക്കുന്ന ക്ഷേമനിധി ബോർഡുകൾക്കു പെൻഷൻ വിതരണത്തിന്‌ 212 കോടി രൂപയുമാണ്‌ അനുവദിച്ചത്. ഈ മാസം രണ്ടാം വാരം തുടങ്ങി 23വരെയാണു വിതരണം. പെൻഷൻ ഗുണഭോക്താക്കളിൽ പകുതിയോളം പേർക്കു ബാങ്ക് അക്കൗണ്ടിൽ പെൻഷൻ തുക എത്തും. ബാക്കിയുള്ളവർക്കു സഹകരണ സംഘങ്ങൾ വഴിയാണ് പെൻഷനെത്തുക. 


മുഖ്യമന്ത്രിയുടെ ഫെയ്സ്ബുക്ക് കുറിപ്പ്

എല്ലാവരും സന്തോഷത്തോടെയും സംതൃപ്തിയോടെയും ജീവിക്കുന്ന ഒരു ലോകസങ്കൽപ്പമാണ് ഓണം മുന്നോട്ടുവയ്ക്കുന്നത്. ഈ ഓണക്കാലം സമൃദ്ധമാക്കാൻ 60 ലക്ഷത്തോളം ക്ഷേമപെൻഷൻ ഗുണഭോക്താക്കൾക്കുള്ള പെൻഷൻ വിതരണം ആരംഭിക്കുകയാണ്. ഓണസമ്മാനമായി രണ്ടുമാസത്തെ സാമൂഹ്യസുരക്ഷാ, ക്ഷേമനിധി പെൻഷനുകൾ 1,762 കോടി രൂപ സർക്കാർ അനുവദിച്ചിട്ടുണ്ട്. സാമൂഹ്യ സുരക്ഷാ പെൻഷൻ നൽകുന്നതിനായി 1,550 കോടി രൂപയും സർക്കാർ സഹായത്തോടെ പ്രവർത്തിക്കുന്ന ക്ഷേമനിധി ബോർഡുകൾക്കു പെൻഷൻ വിതരണത്തിന്‌ 212 കോടി രൂപയുമാണ്‌ അനുവദിച്ചത്. 

ഈ മാസം രണ്ടാം വാരം ആരംഭിച്ച് 23 വരെയാണു വിതരണം. പെൻഷൻ ഗുണഭോക്താക്കളിൽ പകുതിയോളം പേർക്കു ബാങ്ക് അക്കൗണ്ടിൽ പെൻഷൻ തുക എത്തും. ബാക്കിയുള്ളവർക്കു സഹകരണ സംഘങ്ങൾ വഴിയാണ് പെൻഷനെത്തുക. കേന്ദ്രത്തിൽ നിന്നു ന്യായമായും ലഭിക്കേണ്ട പല പദ്ധതി, നികുതി വിഹിതങ്ങളും പിടിച്ചുവയ്ക്കപ്പെട്ടതുകൊണ്ട് കേരളം വലിയ സാമ്പത്തിക ഞെരുക്കം നേരിടുകയാണ്. ഈ പ്രതിസന്ധി ഘട്ടത്തിലും അവശ ജനവിഭാഗത്തിന്റെ ക്ഷേമമുറപ്പാക്കാനുള്ള നിരവധി നടപടികളാണ് എൽഡിഎഫ് സർക്കാർ സ്വീകരിച്ചു വരുന്നത്.മുടക്കമില്ലാതെ തുടർന്നുവരുന്ന ക്ഷേമപെൻഷൻ വിതരണം ഈ ജനകീയ വികസന കാഴ്ചപ്പാടിന്റെ തുടർച്ചയാണ്. എല്ലാവരും സംതൃപ്തിയോടെ ജീവിക്കുന്ന കൂടുതൽ സുന്ദരമായ കേരളത്തെ കെട്ടിപ്പടുക്കാനുള്ള ചുവടുവയ്പ്പുകളാണ് ഈ വികസന നടപടികൾ.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments