Sunday, November 17, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsമുഖ്യമന്ത്രി ഇന്ന് പുതുപ്പള്ളിയിലേക്ക് : വിവാദങ്ങളിൽ മറുപടി ഉണ്ടായേക്കും

മുഖ്യമന്ത്രി ഇന്ന് പുതുപ്പള്ളിയിലേക്ക് : വിവാദങ്ങളിൽ മറുപടി ഉണ്ടായേക്കും

പുതുപ്പള്ളി: മാസപ്പടി അടക്കമുള്ള രാഷ്ട്രീയ വിവാദങ്ങൾക്കിടെ മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് പുതുപ്പള്ളിയിലേക്ക്. ആരോപണങ്ങൾക്ക് മുഖ്യമന്ത്രി മറുപടി നൽകുമോഎന്ന ആകാംക്ഷയിലാണ് രാഷ്ട്രീയ കേരളം. പരിപാടിയിൽ ആളെ തികയ്ക്കാൻ കീഴ് ഘടകങ്ങൾക്ക് ക്വാട്ട നിശ്ചയിച്ച് നൽകിയിരിക്കുകയാണ് ജില്ലാ നേതൃത്വം.

കരിമണൽ കമ്പനിയിൽ നിന്നും വീണ വിജയൻ മാസപ്പടി പറ്റിയെന്ന ആരോപണം ഉയർന്നിട്ട് ആഴ്ച രണ്ട് കഴിഞ്ഞു. എന്നാൽ വിഷയത്തിൽ മൗനം തുടരുകയാണ് മുഖ്യമന്ത്രി.പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിൽ പ്രതിപക്ഷത്തിന്റെ പ്രധാന പ്രചരണ വിഷയവും മാസപ്പടി തന്നെ. ആരോപണങ്ങൾക്ക് മറുപടി നൽകാൻ പ്രതിപക്ഷം മുഖ്യമന്ത്രിയെ വെല്ലുവിളിച്ചിട്ടുണ്ട്. മുഖ്യമന്ത്രി ആറ് മാസമായി മന്ത്രി വായ് തുറക്കുന്നില്ലെന്നാണ് പ്രതിപക്ഷ പരിഹാസം. പ്രതിപക്ഷ വെല്ലുവിളി മുഖ്യമന്ത്രി ഏറ്റെടുക്കുമോ എന്നതാണ് രാഷ്ട്രീയ കേരളം ഉറ്റു നോക്കുന്ന ചോദ്യം.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments