Saturday, November 16, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsഇസ്രയേലില്‍ നിന്ന് തിരികെ എത്തുന്ന മലയാളികള്‍ക്കായി 24 മണിക്കൂര്‍ പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂം കേരളാ...

ഇസ്രയേലില്‍ നിന്ന് തിരികെ എത്തുന്ന മലയാളികള്‍ക്കായി 24 മണിക്കൂര്‍ പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂം കേരളാ ഹൗസില്‍ സജ്ജമാണെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: ഇസ്രയേല്‍-ഹമാസ് വിഷയത്തില്‍ സിപിഐഎം കേന്ദ്ര കമ്മിറ്റിക്ക് ആശയക്കുഴപ്പമില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇസ്രയേലില്‍ നിന്ന് തിരികെ എത്തുന്ന മലയാളികള്‍ക്കായി 24 മണിക്കൂര്‍ പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂം ന്യൂഡല്‍ഹി കേരളാ ഹൗസില്‍ സജ്ജമാക്കിയിട്ടുണ്ട്. 01123747079 എന്നതാണ് കൺട്രോൾ റൂം നമ്പർ. ഇവരെ സ്വീകരിക്കുന്നതിനും തുടര്‍ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനും ഹെല്‍പ് ഡെസ്കും സജ്ജമാക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു.

നമ്മുടെ ഏഴായിരത്തോളം ആളുകള്‍ അവിടെ കുടുങ്ങികിടക്കുന്നുണ്ട്. പലസ്തീന്റെ അവകാശങ്ങള്‍ക്ക് നേരെയുളള കടന്നുകയറ്റം ഇസ്രയേലിന്റെ ഭാഗത്ത് നിന്നുണ്ടാകുന്നു അതിനോട് യോജിക്കാത്ത നിലപാടാണ് ഇന്ത്യ സ്വീകരിച്ചിരുന്നത്. അതിൽ മാറ്റം ഉണ്ടായെന്നത് യാഥാര്‍ത്ഥ്യമാണ്. സമാധാനം ഉറപ്പുവരുത്താനുളള ഇടപെടലാണ് വേണ്ടത്. അതിന് ഇന്ത്യൻ സര്‍ക്കാരിന് സാധിക്കും. അത്തരത്തിലുളള ഇടപെടല്‍ ഇന്ത്യന്‍ സര്‍ക്കാരിന്റെ ഭാഗത്ത് നിന്നുണ്ടാകണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

സർക്കാർ നടത്തിയ നാല് മേഖലാ അവലോകന യോഗങ്ങളും വിജയകരമെന്നും മുഖ്യമന്ത്രി പറഞ്ഞു. മേഖലാ യോഗങ്ങള്‍ പുതിയ ഭരണനിര്‍വഹണ രീതിയാണ്. നാല് മേഖലായോഗങ്ങളിലും പങ്കെടുത്തു. വികസന പ്രശ്‌നങ്ങള്‍ നേരിട്ട് ചര്‍ച്ച ചെയ്യുന്നു. പദ്ധതികളുടെ ഗുണഫലങ്ങള്‍ ജനങ്ങളിലേക്ക് എത്തിക്കേണ്ടതുണ്ട്. പ്രാദേശിക പ്രശ്‌നങ്ങള്‍ മനസിലാക്കാനും മേഖലാ യോഗങ്ങള്‍ സഹായിച്ചു. യോഗങ്ങള്‍ ജനപങ്കാളിത്ത വികസനത്തിന്റെ മാതൃകയാണ്. ഇത് പുതിയ ഭരണ നിര്‍വഹണ ശൈലിയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments