പത്തനംതിട്ട: ഗവർണറുടെ ബ്ലഡി കണ്ണൂർ പ്രസ്താവനയ്ക്ക് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയൻ. കണ്ണൂർ എന്താണെന്ന് ഗവർണർക്ക് അറിയില്ല. പഴശ്ശിയും കേരള വർമ്മയും എവിടെത്തുകാരാണെന്ന് ഗവർണർക്കറിയില്ല. വാക്ക് പറയുമ്പോൾ ഗവർണർ സൂക്ഷിക്കണം. കർഷക സമരങ്ങളുടെ നാടാണ് കണ്ണൂർ. തൊഴിലാളി സമരങ്ങളുടെ നാടാണ് കണ്ണൂർ. വിശപ്പ് മാറ്റാനുള്ള സമരങ്ങൾ നടന്ന നാടാണ്.
കയ്യൂർ സമര സഖാക്കളെക്കുറിച്ച് ഗവർണർക്ക് അറിയില്ല. ഉപ്പ് സത്യഗ്രഹം നടന്ന നാടാണ്. കേരളവും കണ്ണൂരും എന്താണെന്ന് ഗവർണർക്ക് അറിയില്ല. ഒരു നാടിനെ അധിക്ഷേപിക്കുന്നത് ശരിയല്ല. ആരിഫ് മുഹമ്മദ് ഖാൻ ഇന്ത്യൻ രാഷ്ട്രീയത്തിലെ അവസരവാദിയാണെന്നും അടൂർ നവകേരള സദസ്സിൽ വച്ച് മുഖ്യമന്ത്രി പറഞ്ഞു