Saturday, October 19, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsമുഖ്യമന്ത്രിയുടെ പേരിൽ ചക്കുവള്ളി ക്ഷേ ത്രത്തിൽ ഗണപതി ഹോമം

മുഖ്യമന്ത്രിയുടെ പേരിൽ ചക്കുവള്ളി ക്ഷേ ത്രത്തിൽ ഗണപതി ഹോമം

കൊല്ലം: മുഖ്യമന്ത്രിയുടെ പേരിൽ ഗണപതി ഹോമം. ചക്കുവളളി ക്ഷേത്രത്തിലാണ് ഗണപതി ഹോമം നടത്തിയത്.തിരുവിതാംകൂർ ദേവസ്വം ബോർഡിന് കീഴിലുള്ള ക്ഷേത്രമാണ്. കുന്നത്തൂർ മണ്ഡലത്തിലെ നവകേരള സദസ് ആദ്യം നിശ്ചയിച്ചിരുന്നത് ഈ ക്ഷേത്ര മൈതാനിയിലായിരുന്നു.

എന്നാൽ, ക്ഷേത്രം വക മൈതാനത്ത് നവകേരള സദസ് നടത്താൻ അനുമതി നൽകിയ തിരുവിതാംകൂർ ദേവസ്വം ബോൻഡിൻ്റെ ഉത്തരവ് ഹൈക്കോടതി റദ്ദാക്കുകയായിരുന്നു. നവ കേരളസദസ് നടത്തുന്നത് ആരാധന ക്രമത്തെ ബാധിക്കുമെന്ന ഹരജിക്കാരുടെ വാദം അംഗീകരിച്ചായിരുന്നു ദേവസ്വം ബെഞ്ചിൻ്റെ നടപടി.


ക്ഷേത്രത്തിന്റെ പടനിലത്താണ് പരിപാടി നടക്കുന്നതെന്നും, ദീപാരാധനയെ അടക്കം ബാധിക്കുമെന്നും ഹരജിക്കാർ ചൂണ്ടിക്കാട്ടിയിരുന്നു. ആരാധനയെ പരിപാടി ബാധിക്കില്ലെന്നായിരുന്നു സർക്കാരിൻ്റെ വാദം.ജസ്റ്റിസുമാരായ അനിൽ.കെ.നരേന്ദ്രൻ, ജി.ഗിരീഷ് എന്നിവരടങ്ങിയ ദേവസ്വം ബെഞ്ചാണ് പരിപാടിക്കുള്ള അനുമതി റദ്ദാക്കിയത്.

കുന്നത്തൂര്‍ നിയമസഭാ മണ്ഡലത്തിലെ നവകേരള സദസ്സാണ് ചക്കുവള്ളി ക്ഷേത്രത്തോടനുബന്ധിച്ചുള്ള മൈതാനത്ത് നിശ്ചയിച്ചിരുന്നത്. മൈതാനം ക്ഷേത്രം വകയാണെന്നും അവിടെ ക്ഷേത്രവുമായി ബന്ധപ്പെട്ട പരിപാടിയാണ് നടത്തേണ്ടതെന്നും ചൂണ്ടിക്കാട്ടി ഒരുവിഭാഗം ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.

അതേസമയം, കൊല്ലം ജില്ലയിലെ പത്തനാപുരം, പുനലൂർ, കൊട്ടാരക്കര കുന്നത്തൂർ മണ്ഡലങ്ങളിലാണ് മന്ത്രിസഭ ഇന്ന് പര്യടനം നടത്തുന്നത് പൗരപ്രമുഖന്മാരുമായുള്ള മുഖ്യമന്ത്രിയുടെ യോഗം രാവിലെ കൊട്ടാരക്കരമണ്ഡലത്തിലാണ് തീരുമാനിച്ചിരിക്കുന്നത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments