തിരുവനന്തപുരം : മുഖ്യമന്ത്രിയുടെ ക്രിസ്മസ് പുതുവത്സര വിരുന്നിൽ ഭക്ഷണത്തിനു മാത്രമായി 16.08 ലക്ഷം രൂപ അനുവദിച്ച് സർക്കാർ ഉത്തരവ്. കഴിഞ്ഞ വർഷം 32 ഇനങ്ങൾ ഉൾപ്പെട്ട വിരുന്നിന് ചെലവായത് 9.24 ലക്ഷം രൂപയായിരുന്നു. ഇത്തവണ വിരുന്നിൽ പങ്കെടുത്ത പൗരപ്രമുഖർക്ക് മുഖ്യമന്ത്രി കേക്ക് സമ്മാനിച്ച വകയിൽ 1.20 ലക്ഷം രൂപ ചെലവായിട്ടുണ്ട്. വിരുന്നിന്റെ ക്ഷണക്കത്ത് പ്രിന്റ് ചെയ്ത വകയിൽ 10,725 രൂപയും ഈ മാസം ഒന്നിന് അനുവദിച്ചിട്ടുണ്ട്. ജനുവരി 3ന് മാസ്കറ്റ് ഹോട്ടലിൽ വച്ചായിരുന്നു പൗരപ്രമുഖർക്ക് മുഖ്യമന്ത്രി വിരുന്ന് ഒരുക്കിയത്.