Tuesday, January 7, 2025

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsഒഡീഷ ട്രെയിൻ ദുരന്തം;ഔദ്യോഗിക മരണക്കണക്ക് ചോദ്യം ചെയ്ത് മമത ബാന‍ജി

ഒഡീഷ ട്രെയിൻ ദുരന്തം;ഔദ്യോഗിക മരണക്കണക്ക് ചോദ്യം ചെയ്ത് മമത ബാന‍ജി

കൊൽക്കത്ത : ഒഡീഷ ട്രെയിൻ ദുരന്തത്തിൽ റെയിൽവേ ഔദ്യോഗികമായി പുറത്ത് വിട്ട മരണക്കണക്ക് ചോദ്യം ചെയ്ത് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാന‍ജി. ട്രെയിനിൽ ഉണ്ടായിരുന്ന ബംഗാളിൽ നിന്നുള്ള 182 പേരെക്കുറിച്ച് ഇനിയും വിവരമില്ലെന്ന് മമതാ ബാനർജി പറഞ്ഞു.’മരിച്ചവരിൽ 62 പേർ പശ്ചിമ ബംഗാൾ സ്വദേശികളാണ്. ഇവരെ തിരിച്ചറിഞ്ഞിട്ടുണ്ട്. അവരുടെ മൃതദേഹങ്ങൾ ബംഗാളിലേക്ക് എത്തിച്ചു. എന്നാൽ 182 പേരെക്കുറിച്ച് യാതൊരു വിവരവും ഇനിയും ലഭിച്ചിട്ടില്ല.

ആയിരത്തിലേറെ പേരാണ് പരിക്കേറ്റ് ആശുപത്രിയിൽ ചികിത്സയിലുളളത്. പലരും ഗുരുതരാവസ്ഥയിലാണ്. നാളെ അവർക്കെന്ത് സംഭവിക്കുമെന്നതിൽ പോലും വ്യക്തതയില്ല. റെയിൽവെ തെറ്റായ വിവരങ്ങളാണ് പുറത്ത് വിടുന്നതെന്നും മമതാ ബാനര്‍ജി ആരോപിച്ചു. എന്ത് കൊണ്ടാണ് മരണക്കണക്ക് കേന്ദ്രം കുറച്ച് കാണിക്കുന്നത് ? ഏറ്റവും ദാരുണമായ അപകടമാണുണ്ടായത്. തങ്ങളുടെ പിഴവിൽ ക്ഷമാപണം നടത്താൻ പോലും കേന്ദ്രം തയ്യാറായിട്ടില്ലെന്നും മമതാ ബാനർജി കുറ്റപ്പെടുത്തി’.

കാൽ നൂറ്റാണ്ടിനിടെ രാജ്യം കണ്ട ഏറ്റവും വലിയ ട്രെയിൻ ദുരന്തത്തിൽ മരണം 275 ആയെന്നാണ് ഔദ്യോഗിക കണക്കുകൾ. അപകടത്തിൽപ്പെട്ട ഷാലിമാർ-ചെന്നൈ കോറമണ്ഡൽ എക്സ്പ്രസിൽ ബംഗാളിൽ നിന്നും യാത്ര തിരിച്ചതാണ്. എസ്എംവിടി-ഹൗറ എക്സ്പ്രസ് ബംഗാളിലേക്ക് പോകുകയുമായിരുന്നു. രണ്ട് ട്രെയിനുകളിലുമായി യാത്ര ചെയ്ത ബംഗാൾ സ്വദേശികളുടെ എണ്ണം കൂടുതലാണ്. ഹൌറ എക്സ്പ്രസിന്റെ പിൻവശത്തെ ജനറൽ കമ്പാര്‍ട്ടുമെന്റുകളാണ് അപകടത്തിൽപ്പെട്ടത്. അതിനാൽ യാത്രക്കാരെ കുറിച്ചുള്ള കൃത്യമായ വിവരവും റെയിൽവേയുടെ കൈവശമില്ല.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments

WP2Social Auto Publish Powered By : XYZScripts.com