Wednesday, December 18, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeBreaking newsപ്രണവ് മോഹന്‍ലാലിൻ്റെ കവിതാ സമാഹാരം പ്രകാശനത്തിന് ഒരുങ്ങുന്നു

പ്രണവ് മോഹന്‍ലാലിൻ്റെ കവിതാ സമാഹാരം പ്രകാശനത്തിന് ഒരുങ്ങുന്നു

പ്രണവ് മോഹന്‍ലാല്‍ കവിതകൾ എഴുതുകയാണ്… അഭിനയവും യാത്രയും മാത്രമല്ല തന്‍റെ ഇഷ്ടമേഖലകളെന്നും ഉള്ളില്‍ കവിത നിറയുന്നുണ്ടെന്നും പ്രണവ് ലോകത്തോട് പറയുകയാണ് കവിതകളിലൂടെ. തന്‍റെ ഇംഗ്ലിഷ് കവിതകളുടെ സമാഹാരമായ ‘ലൈക്ക് ഡെസേര്‍ട് ഡ്യൂണ്‍സ്’ എന്ന പുസ്തകത്തിന്‍റെ കവര്‍ പ്രണവ് തന്നെയാണ് സമൂഹമാധ്യമത്തിലൂടെ പുറത്തുവിട്ടത്. പലപ്പോഴായി താന്‍ എഴുതിയ കവിതകള്‍ ഒന്നിച്ച് ചേര്‍ക്കാനുള്ള ശ്രമമാണിതെന്ന് താരം ഇന്‍സ്റ്റഗ്രാം പോസ്റ്റില്‍ കുറിച്ചു. ഇതാദ്യമായല്ല പ്രണവ് താന്‍ കവിതയെഴുതാറുണ്ടെന്ന് തുറന്ന് പറയുന്നത്.

2023 ല്‍ ‘വൈ’ എന്ന കവിതയും 2022 ല്‍ ‘ഗോള്‍ഡന്‍ ഏജ്’ എന്ന കവിതയും പ്രണവ് ഇന്‍സ്റ്റയിലൂടെ പങ്കുവച്ചിരുന്നു. യാത്രകളില്‍ നിന്നുള്ള പ്രചോദനവും ഉള്ളിലെ കലാവാസനയുമാണ് പ്രണവിലെ കവിയെ ഉണര്‍ത്തിയതെന്ന് ആരാധകര്‍ കമന്‍റ് ചെയ്തിട്ടുണ്ട്. ഇത്രയധികം യാത്രകള്‍ ആരെയാണ് കവിയാക്കാത്തതെന്നായിരുന്നു മറ്റൊരു കമന്‍റ്. ‘വര്‍ഷങ്ങള്‍ക്ക് ശേഷം’ സിനിമയിലേത് പോലെ പാട്ടുകള്‍ കൂടി പുറത്തുവരുമോ എന്നും കമന്‍റുകളുണ്ട്

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments