Monday, January 27, 2025

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsവിവിധ നിയമങ്ങൾ ലംഘിച്ചതിന് പിടിയിലായ പ്രവാസികളെ നാടുകടത്തി

വിവിധ നിയമങ്ങൾ ലംഘിച്ചതിന് പിടിയിലായ പ്രവാസികളെ നാടുകടത്തി

റിയാദ്: വിവിധ നിയമങ്ങൾ ലംഘിച്ചതിന് പിടിയിലായ പ്രവാസികളെ നാടുകടത്തി. കഴിഞ്ഞ ഒരാഴ്ചക്കിടെ ഇന്ത്യക്കാരടക്കം 10,948പേരെയാണ് സ്വദേശങ്ങളിലേക്ക് മടക്കി അയച്ചത്. തൊഴിൽ, താമസ, അതിർത്തി സുരക്ഷാനിയമങ്ങൾ ലംഘിച്ചതിന് സൗദി ആഭ്യന്തര മന്ത്രാലയത്തിന്റെ കർശന പരിശോധനക്കിടയിൽ പിടിയിലായവരാണ് ഇവർ. ഇത്തരം നിയമലംഘകരെ കണ്ടെത്താനുള്ള പരിശോധന തുടരുകയാണ്. ജനുവരി 16 മുതൽ 22 വരെ രാജ്യവ്യാപകമായി നടത്തിയ റെയ്ഡിൽ പുതുതായി 22,555 പ്രവാസികൾ കൂടി പിടിയിലായിട്ടുണ്ട്. ഇഖാമ പുതുക്കാതെയും ഹുറൂബ്‌കേസിൽപെട്ടും താമസ നിയമം ലംഘിച്ചവരാണ് 14,260പേർ.4,954 അതിർത്തി സുരക്ഷാ ലംഘകരും 3,341 തൊഴിൽ നിയമലംഘകരുമാണ്. രാജ്യത്തേക്ക് നുഴഞ്ഞുകടക്കാൻ ശ്രമിക്കുന്നതിനിടെ 1,700പേർ അറസ്റ്റിലായി. ഇതിൽ 56 ശതമാനവും ഇത്യോപ്യൻ പൗരന്മാരാണ്. 42 ശതമാനം യമനികളും രണ്ട് ശതമാനം മറ്റ് രാജ്യക്കാരുമാണ്. അനധികൃതമായി രാജ്യത്തുനിന്ന് പുറത്തുകടക്കാൻ ശ്രമിക്കുന്നതിനിടെ 81പേർ അറസ്റ്റിലായി. താമസ,ജോലി, അതിർത്തിസുരക്ഷാ നിയമലംഘകർക്ക് വിവിധ സഹായങ്ങൾ നൽകിയ 24പേർവേറെയും പിടിയിലായിട്ടുണ്ട്.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments

WP2Social Auto Publish Powered By : XYZScripts.com