Wednesday, January 22, 2025

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsപ്രവീൺ റാണക്കായി ലുക്ക്ഔട്ട് നോട്ടീസ്

പ്രവീൺ റാണക്കായി ലുക്ക്ഔട്ട് നോട്ടീസ്

തൃശൂര്‍: തൃശൂരിലെ സേഫ് ആന്‍റ് സ്ട്രോങ് നിക്ഷേപത്തട്ടിപ്പിലെ മുഖ്യപ്രതി പ്രവീൺ റാണക്കായി ലുക്ക്ഔട്ട് നോട്ടീസ് പുറത്തിറക്കി. നേപ്പാൾ വഴി രാജ്യം വിടാനുള്ള നീക്കം തടയാനാണ് പൊലീസിന്റെ ശ്രമം. പ്രവീൺ റാണയുടെ കൂട്ടാളി വെളുത്തൂർ സ്വദേശി സതീഷിനെ ഇന്നലെ അറസ്റ്റ് ചെയ്തിരുന്നു.

സേ​ഫ് ആ​ൻ​ഡ് സ്ട്രോ​ങ് നി​ധി എ​ന്ന സാ​മ്പ​ത്തി​ക സ്ഥാ​പ​നം വ​ഴി​യും വി​വി​ധ ബി​സി​ന​സു​ക​ളി​ല്‍ ഫ്രാ​ഞ്ചൈ​സി ന​ല്‍കാ​മെ​ന്ന് പ​റ​ഞ്ഞു​മാണ് ​റാണ നിക്ഷേ​പ​ങ്ങ​ൾ വാ​ങ്ങി​ക്കൂ​ട്ടി​യ​ത്. ഫ്രാ​ഞ്ചൈ​സി​യി​ല്‍ ചേ​ര്‍ന്നാ​ല്‍ 48 ശ​ത​മാ​നം പ​ലി​ശ​യും കാ​ലാ​വ​ധി ക​ഴി​യു​മ്പോ​ള്‍ മു​ത​ലും തി​രി​കെ നല്‍കുമെന്നായിരുന്നു വാഗ്ദാനം.

കഴിഞ്ഞ ദിവസം പ്രവീണ്‍ റാണയുടെ തൃശൂരിലെ ഫ്ലാറ്റില്‍ പൊലീസ് എത്തിയപ്പോഴേക്കും ഇയാള്‍ കടന്നുകളഞ്ഞു. തൃ​ശൂ​ർ പൊ​ലീ​സ് ​എത്തു​മ്പോൾ റാ​ണ ഫ്ലാ​റ്റി​ലു​ണ്ടാ​യി​രു​ന്നു. മറ്റൊരു ലിഫ്റ്റ് വഴി രക്ഷപ്പെടുകയായിരുന്നു. ഫ്ലാ​റ്റി​ൽ ​നി​ന്ന് ഇ​യാ​ൾ പോ​കു​ന്ന സി.​സി.​ടി.​വി ദൃ​ശ്യ​ങ്ങ​ൾ പൊ​ലീ​സി​ന് ല​ഭി​ച്ചി​ട്ടു​ണ്ട്. നാ​ല് ആ​ഡം​ബ​ര കാ​റു​ക​ള്‍ പൊ​ലീ​സ് പി​ടി​ച്ചെ​ടു​ത്തു.

പ്രവീണ്‍ റാണയുടെ തൃ​ശൂ​ർ, കു​ന്നം​കു​ളം, പാ​ല​ക്കാ​ട്, മ​ണ്ണാ​ർ​ക്കാ​ട്, ക​ണ്ണൂ​ർ ഓ​ഫീസു​ക​ളി​ൽ​ കഴിഞ്ഞ ദിവസം പൊലീസ് റെയ്ഡ് നടത്തിയിരുന്നു. നിര്‍ണായക രേഖകള്‍ പിടിച്ചെടുത്തിട്ടുണ്ട്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments

WP2Social Auto Publish Powered By : XYZScripts.com