ചിരിപ്പിച്ചും ചിന്തിപ്പിച്ചും പ്രേക്ഷക ഹൃദയം കീഴടക്കിയ പ്രേമലുവിന്റെ രണ്ടാം ഭാഗം വരുന്നു. പ്രേമലുവിന്റെ വിജയാഘോഷത്തില്‍ വെച്ചാണ് ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ രണ്ടാം ഭാഗം പ്രഖ്യാപിച്ചത്. ഗിരിഷ് എഡിയുടെ സംവിധാനത്തില്‍ ഭാവന സ്റ്റുഡിയോസ് തന്നെയാണ് ചിത്രത്തിന്റെ രണ്ടാം ഭാഗവും പുറത്തിറക്കുക. 2025 ല്‍ ചിത്രം റിലീസ് ചെയ്യും. മലയാളത്തിനു പുറമെ തെലുങ്ക്, തമിഴ് ഭാഷകളിലും ചിത്രം ഒരുക്കുമെന്നാണ് പുറത്തുവരുന്ന വിവരം. ഗിരിഷ് എഡിയും, കിരണ്‍ ജോസിയും ചേര്‍ന്ന് കഥയൊരുക്കുന്ന ചിത്രം ഫഹദ് ഫാസില്‍, ദിലീഷ് പോത്തന്‍, ശ്യാം പുഷ്‌കരന്‍ എന്നിവരാണ് നിര്‍മ്മിക്കുന്നത്.