Tuesday, December 24, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsവയനാട് ഉരുൾപൊട്ടൽ ദേശീയദുരന്തമായി പ്രഖ്യാപിക്കാൻ വിസമ്മതിക്കുന്ന കേന്ദ്ര സർക്കാരിനെ വിമർശിച്ച് പ്രിയങ്ക ഗാന്ധി

വയനാട് ഉരുൾപൊട്ടൽ ദേശീയദുരന്തമായി പ്രഖ്യാപിക്കാൻ വിസമ്മതിക്കുന്ന കേന്ദ്ര സർക്കാരിനെ വിമർശിച്ച് പ്രിയങ്ക ഗാന്ധി

ന്യൂഡൽഹി : വയനാടിനെ തകർത്തെറിഞ്ഞ ഉരുൾപൊട്ടൽ ദേശീയദുരന്തമായി പ്രഖ്യാപിക്കാൻ വിസമ്മതിക്കുന്ന കേന്ദ്ര സർക്കാരിനെ വിമർശിച്ച് പ്രിയങ്ക ഗാന്ധി. ദുരിതമനുഭവിക്കുന്നവർക്ക് അവശ്യസഹായം നിഷേധിക്കുകയാണ്. രാഷ്ട്രീയ കാരണങ്ങളാൽ ഇരകളെ ഒറ്റപ്പെടുത്തുന്നത് അസ്വീകാര്യമാണെന്നും പ്രിയങ്ക ഗാന്ധി എക്സിൽ കുറിച്ചു.

സങ്കൽപ്പിക്കാനാവാത്ത നഷ്ടം നേരിട്ടവരോട് ഞെട്ടിക്കുന്ന അനീതിയാണിത്. വയനാട്ടിലെ ജനങ്ങൾ കൂടുതൽ അർഹിക്കുന്നു. ദുരന്തസമയത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി വയനാട് സന്ദർശിച്ചു. അവിടത്തെ പ്രത്യാഘാതങ്ങൾ നേരിട്ട് കണ്ടു. എന്നിട്ടും അദ്ദേഹത്തിന്റെ സർക്കാർ രാഷ്ട്രീയം കളിക്കുകയും നിർണായകമായ സഹായങ്ങൾ തടയുകയും ചെയ്യുന്നു.

ഹിമാചൽ പ്രദേശിലെ ജനങ്ങൾ വലിയ ദുരിതമനുഭവിക്കുന്ന സമയത്തും അതുതന്നെ ചെയ്തു. മുൻകാലങ്ങളിൽ ഇത്രയും വലിയ ദുരന്തങ്ങൾ ഇങ്ങനെ രാഷ്ട്രീയവൽകരിക്കപ്പെട്ടിട്ടില്ല.’’ – പ്രിയങ്ക എക്സിൽ കുറിച്ചു. വയനാട് ഉരുൾപൊട്ടൽ ദേശീയദുരന്തമായി പ്രഖ്യാപിക്കാൻ മാനദണ്ഡം അനുവദിക്കില്ലെന്ന് കേന്ദ്ര ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ റായ് അറിയിച്ചിരുന്നു. കേരളത്തിന്റെ പ്രത്യേക പ്രതിനിധി കെ.വി.തോമസ് പ്രധാനമന്ത്രിക്ക് അയച്ച കത്തിനായിരുന്നു മറുപടി.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments