Saturday, November 23, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsപ്രിയങ്ക ഗാന്ധിക്ക് 4.24 കോടി രൂപയുടെ നിക്ഷേപം: 15.75 ലക്ഷം രൂപ കടബാധ്യത

പ്രിയങ്ക ഗാന്ധിക്ക് 4.24 കോടി രൂപയുടെ നിക്ഷേപം: 15.75 ലക്ഷം രൂപ കടബാധ്യത

കൽപറ്റ : വയനാട് ലോക്സഭാ മണ്ഡലം ഉപതിരഞ്ഞെടുപ്പിലെ യുഡിഎഫ് സ്ഥാനാർഥി പ്രിയങ്ക ഗാന്ധിക്ക് 4.24 കോടി രൂപയുടെ നിക്ഷേപം. നാമനിർദേശ പത്രികയ്‌ക്കൊപ്പം നൽകിയ സത്യവാങ്മൂലത്തിലാണ് ഇക്കാര്യം അറിയിച്ചത്. പ്രിയങ്ക ഗാന്ധിയുടെ കൈവശം 52,000 രൂപയുണ്ട്. 4.24 കോടി രൂപയുടെ നിക്ഷേപത്തിൽ 3.67 ലക്ഷം രൂപ 3 ബാങ്കുകളിലായാണുള്ളത്. ബാക്കി തുക നിക്ഷേപിച്ചിരിക്കുന്നത് മ്യൂച്ചൽ ഫണ്ടുകളിലും ഓഹരികളിലുമാണ്.


1.15 കോടി രൂപയുടെ സ്വർണം, 29.55 ലക്ഷം രൂപയുടെ വെള്ളി, 2.10 കോടി രൂപയുടെ ഭൂസ്വത്ത് എന്നിങ്ങനെയാണു മറ്റ് ആസ്തികൾ. 2004 മോഡൽ ഹോണ്ട സിആർവി കാറും സ്വന്തമായുണ്ട്. 15.75 ലക്ഷം രൂപയാണ് കടബാധ്യത. മധ്യപ്രദേശ്, ഉത്തർപ്രദേശ് എന്നിവിടങ്ങളിലായി മൂന്നു കേസുകളും പ്രിയങ്കയ്ക്കെതിരെയുണ്ട്. ഭർത്താവ് റോബർട്ട് വാധ്‍രയ്ക്ക് 37.91 കോടി രൂപയുടെ നിക്ഷേപമുണ്ടെന്നും നാമനിർദേശ പത്രികയിൽ പറയുന്നു. 

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments