Friday, December 27, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeBreaking newsലഹരിവിരുദ്ധ ദിനം; രമേശ് ചെന്നിത്തലയുടെ നേതൃത്വത്തിൽ ലഹരി മുക്ത കേരളം ക്യാമ്പയിനുമായി ‘പ്രൗഡ് കേരള’

ലഹരിവിരുദ്ധ ദിനം; രമേശ് ചെന്നിത്തലയുടെ നേതൃത്വത്തിൽ ലഹരി മുക്ത കേരളം ക്യാമ്പയിനുമായി ‘പ്രൗഡ് കേരള’

മയക്കുമരുന്നിനെതിരെ ജനകീയ പ്രതിരോധമൊരുക്കാൻ കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തലയുടെ നേതൃത്വത്തിൽ ‘പ്രൗഡ് കേരള’ സംഘടിപ്പിക്കുന്ന ‘ലഹരി മുക്ത കേരളം’ എന്ന ക്യാമ്പയിൻ്റെ ഉദ്ഘാടനം ഇന്ന് വട്ടിയൂർക്കാവ് സരസ്വതി വിദ്യാലയത്തിൽ നടക്കും.

രാവിലെ 11 മണിക്ക് ക്യാമ്പയിന്റെ പ്രവർത്തന ഉദ്ഘാടനം രമേശ് ചെന്നിത്തല നിർവഹിക്കും ‘പ്രൗഡ് കേരളയുടെ’ ലോഗോ പ്രകാശനവും രഹരി വിരുദ്ധ സന്ദേശവും പ്രശസ്ത മജീഷ്യൻ ഗോപിനാഥ് മുതുകാട് നിർവ്വഹിക്കും. ‘പ്രൗഡ് കേരള’ സംസ്ഥാന ചെയർമാർ മലയിൻകീഴ് വേണുഗോപാൽ അധ്യക്ഷത വഹിക്കുന്ന യോഗത്തിൽ തിരുവനന്തപുരം സീറോ മലങ്കര സഭ മുഖ്യ വികാരി ജനറൽ ഡോ: മാത്യൂസ് മാർ പോളികാർപ്പോസ് ശാന്തിഗിരി ആശ്രമം ജനറൽസെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാനതപസ്സി പാളയം ഇമാം ഡോ: വി.പി ഷുഹൈബ് മൗലവി തുടങ്ങിയവർ ഭദ്രദീപം തെളിയിച്ച് അനുഗ്രഹ പ്രഭാഷണം നടത്തും.

മുൻ കേന്ദ്ര സർവ്വകലാശാല വൈസ് ചാൻസിലർ ഡോ: ജാൻസി ജയിംസ് ലഹരി നിർമ്മാർജനത്തിൽ സ്ത്രീകളുടെ പങ്ക് എന്ന വിഷയം അവതരിപ്പിക്കും. പ്രൌഡ് കേരള വൈസ് ചെയർമാൻ ബെറ്റിമോൾ ജോസഫ് സ്വാഗതവും സരസ്വതി വിദ്യാലയം ചെയർമാർ ജി രാജ്മോഹൻ നന്ദിയും പറയും.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments