ഹൈദരാബാദ്:അല്ലു അര്‍ജുനെ നായകനാക്കി സുകുമാര്‍ സംവിധാനം ചെയ്ത പുഷ്പ 2 സിനിമയുടെ റിലീസിനിടെ പോലീസും ആരാധകരും തമ്മില്‍ സംഘര്‍ഷം. തടിച്ചുകൂടിയ ജനക്കൂട്ടത്തിനുനേരെ പോലീസ് ലാത്തിവീശി. ഹൈദരാബാദിലെ സന്ധ്യാ തീയേറ്ററിലാണ് സംഭവം. തിക്കിലും തിരക്കിലും പെട്ട് ഒരു കുട്ടി ബോധം കെട്ട് വീണു. കുട്ടിയുടെ നില ഗുരുതരമാണെന്നാണ് ലഭിക്കുന്ന വിവരം.
ബുധനാഴ്ച രാത്രി 11 മണിക്കാണ് ഹൈദരാബാദ് സന്ധ്യാ തീയേറ്ററില്‍ പുഷ്പ 2 സിനിമയുടെ പ്രീമിയര്‍ ഷോ വെച്ചിരുന്നത്. റിലീസിന് മുന്നോടിയായി ആരാധകരുടെ വലിയനിര തന്നെ തീയേറ്ററിന് മുന്നിലുണ്ടായിരുന്നു.തീയേറ്ററിലേക്ക് അപ്രതീക്ഷിതമായി അല്ലു അര്‍ജുനും സംവിധായകന്‍ സുകുമാറുമെത്തിയിരുന്നു. ആരാധകരുടെ ആവേശം അതിരുകടന്നതോടെ ജനക്കൂട്ടത്തെ നിയന്ത്രിക്കാന്‍ പോലീസ് ബുദ്ധിമുട്ടി. പിന്നാലെ ലാത്തിവീശുകയായിരുന്നു.അതിനിടെ സിനിമ കാണാനെത്തിയ കുട്ടി കുഴഞ്ഞുവീണു.