ടെക്നോളജി സമ്മേളനമായ ‘വെബ് സമ്മിറ്റി’ന് ഖത്തർ ആതിഥേയരാകും. അടുത്ത വർഷം മാർച്ചിലാണ് ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി സാങ്കേതിക വിദഗ്ധരും, ശാസ്ത്രജ്ഞരും രാഷ്ട്ര നേതാക്കളുമെല്ലാം പങ്കെടുക്കുന്ന സമ്മേളനം നടക്കുന്നത്.
സാങ്കേതിക വിദ്യ സംബന്ധിച്ച് ലോകത്തെ ഏറ്റവും വലിയ സമ്മേളനമായ വെബ് സമ്മിറ്റിന് അറബ്-വടക്കന്‍ ആഫ്രിക്കന്‍ മേഖല ആദ്യമായാണ് വേദിയൊരുക്കുന്നത്, പുതിയ ലോകത്തെ സൃഷ്ടിക്കുകയും നയിക്കുകയും ചെയ്യുന്ന അന്താരാഷ്ട്ര പ്രമുഖരുടെ ഒത്തു ചേരലായിരിക്കും സമ്മേളനം.
വിവിധ ഭാഗങ്ങളില്‍ നിന്നായി നിക്ഷേപകരും സംരംഭകരും ‘വെബ് സമ്മിറ്റിൽ പ്രതിനിധികളായി പങ്കെടുക്കും. യൂറോപ്പ്, വടക്കൻ അമേരിക്ക, തെക്കൻ അമേരിക്ക, ഏഷ്യ രാജ്യങ്ങളിൽ കേന്ദ്രീകൃതമായ ടെക് ലോകത്തെ അടുത്ത അഞ്ചു വർഷത്തിനുള്ളിൽ മിഡിൽ ഈസ്റ്റ്, ആഫ്രിക്ക, ഇന്ത്യ ഉൾപ്പെടെ മേഖലകളിലേക്ക് വ്യാപിപ്പിക്കുന്നതിൽ നിർണായകമാകും.
വെബ് സമ്മിറ്റ്.
പതിനായിരത്തോളം സാങ്കേതിക വിദഗ്ധർ പങ്കെടുക്കുന്ന വെബ് സമ്മിറ്റിനാവും രാജ്യം വേദിയാവുന്നതെന്ന് വിവര സാങ്കേതിക മന്ത്രി മുഹമ്മദ് ബിൻ അലി അൽ മന്നാഇ പറഞ്ഞു.