Monday, December 23, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeBreaking newsലോകത്തിലെ ഏറ്റവും സുരക്ഷിതമായ രാജ്യമായി ഖത്തർ

ലോകത്തിലെ ഏറ്റവും സുരക്ഷിതമായ രാജ്യമായി ഖത്തർ

ദോഹ: 2023 ലെ ഏറ്റവും പുതിയ നംബിയോ ക്രൈം ഇൻഡെക്‌സ് പ്രകാരം ലോകത്തിലെ ഏറ്റവും സുരക്ഷിതമായ രാജ്യമായി ഖത്തർ. 2019 ൽ ജപ്പാനിൽ നിന്ന് ഒന്നാം സ്ഥാനം തിരിച്ചുപിടിച്ചതിന് ശേഷം കഴിഞ്ഞ അഞ്ച് വർഷത്തിനിടെ സൂചികയിൽ ഒന്നാം സ്ഥാനത്താണ് ഖത്തർ. 2017 ൽ ഒന്നാം സ്ഥാനത്തായിരുന്ന ഖത്തറിൽ നിന്നാണ് 2018 ൽ ജപ്പാൻ കിരീടം നേടിയത്.

ലോകത്തിലെ ഏറ്റവും വലിയ ജീവിതച്ചെലവ് ഡാറ്റാബേസാണ് നംബിയോ. ജീവിത നിലവാരം, ഭവന സൂചകങ്ങൾ, കുറ്റകൃത്യങ്ങളുടെ നിരക്ക്, ആരോഗ്യ സംരക്ഷണ നിലവാരം, ഗതാഗത നിലവാരം, മറ്റ് സ്ഥിതിവിവരക്കണക്കുകൾ എന്നിവയുടെ ക്രൗഡ്-സോഴ്സ്ഡ് ഗ്ലോബൽ ഡാറ്റാബേസ് കൂടിയാണിത്.

സൂചിക 142 രാജ്യങ്ങളിൽ സർവേ നടത്തി, യുഎഇ (2), ഒമാൻ (5), ബഹ്‌റൈൻ (10) എന്നിവയുൾപ്പെടെ നാല് ഗൾഫ് രാജ്യങ്ങൾ ആദ്യ പത്തിൽ ഇടം നേടി. തായ്‌വാൻ (3), ഐൽ ഓഫ് മാൻ (4), ഹോങ്കോങ് (6), അർമേനിയ (7), ജപ്പാൻ (8), സ്വിറ്റ്‌സർലൻഡ് (9) എന്നിവയാണ് ആദ്യ പത്തിലെ മറ്റുള്ളവ. സ്ലോവേനിയ, സൗദി അറേബ്യ, മൊണാക്കോ, ക്രൊയേഷ്യ, ഐസ്‌ലൻഡ് എന്നീ രാജ്യങ്ങൾ യഥാക്രമം 11 മുതൽ 15 വരെ സ്ഥാനങ്ങളിലാണ്.

മറുവശത്ത്, വെനസ്വേല ലോകത്തിലെ ഏറ്റവും സുരക്ഷിതമല്ലാത്ത രാജ്യമായി തുടർന്നു. പാപുവ ന്യൂ ഗിനിയ, അഫ്ഗാനിസ്ഥാൻ, ദക്ഷിണാഫ്രിക്ക, ഹോണ്ടുറാസ്, ട്രിനിഡാഡ് ആൻഡ് ടൊബാഗോ, ഗയാന, സിറിയ, സൊമാലിയ, ജമൈക്ക എന്നിവയാണ് ഏറ്റവും സുരക്ഷിതമല്ലാത്ത ആദ്യ 10 രാജ്യങ്ങൾ.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments