Friday, October 18, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeBreaking newsഖത്തറിൽ പുതിയ വാഹനങ്ങളുടെ വിൽപ്പനയിൽ വർധന

ഖത്തറിൽ പുതിയ വാഹനങ്ങളുടെ വിൽപ്പനയിൽ വർധന

ദോഹ: ഖത്തറിൽ പുതിയ വാഹനങ്ങളുടെ വിൽപ്പനയിൽ വർധന. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഈവർഷം ഇതുവരെ 13 ശതമാനത്തിലേറെ വർധനയാണ് രേഖപ്പെടുത്തിയത്. 53000ത്തിലധികം വാഹനങ്ങളാണ് ഈ വർഷം ഏഴുമാസത്തിനിടെ രജിസ്റ്റർ ചെയ്തത്. കഴിഞ്ഞ വർഷം ഇതേ കാലയളവിലുള്ളതിനേക്കാൾ 13.7 ശതമാനം കൂടുതലാണിത്. മെയ് മാസത്തിലാണ് ഏറ്റവും കൂടുതൽ രജിസ്‌ട്രേഷൻ നടന്നത്. 8903.

സാമ്പത്തിക മേഖലയിലെ സുസ്ഥിരതയും ജനസംഖ്യയിലെ വർധനവുമാണ് വാഹന വിപണിയെ സ്വാധീനിച്ചതെന്ന് വിദഗ്ധർ പറയുന്നു. ആഗസ്തിലെ കണക്ക് പ്രകാരം ജനസംഖ്യ 30 ലക്ഷത്തിന് മുകളിൽ തുടരുകയാണ്. മൂന്നാമത് ദേശീയ വികസന നയം വിദേശ നിക്ഷേപം പ്രോത്സാഹിപ്പിക്കുന്നതിന് ഉൾപ്പെടെ മുൻഗണന നൽകുന്നുണ്ട്. ഇത് വിപണിക്കും സമ്പദ്ഘടനയ്ക്കും കൂടുതൽ കരുത്ത് പകരുമെന്നാണ് വിലയിരുത്തൽ.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments