Friday, December 27, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeBreaking newsഖത്തറിൽ പുതുക്കിയ ഇന്ധന വില പ്രഖ്യാപിച്ചു

ഖത്തറിൽ പുതുക്കിയ ഇന്ധന വില പ്രഖ്യാപിച്ചു

ദോഹ : ഓഗസ്റ്റിലെ പുതുക്കിയ ഇന്ധന വില പ്രഖ്യാപിച്ചു. ഇന്നു മുതൽ പ്രീമിയം പെട്രോളിന് 5 ദിർഹം കുറയും.  ഖത്തർ എനർജിയാണ് ഇന്ധന വില പ്രഖ്യാപിച്ചത്. 

പുതുക്കിയ വില അനുസരിച്ച് പ്രീമിയം പെട്രോൾ ലീറ്ററിന് 1.90 റിയാൽ ആണ് നിരക്ക്. കഴിഞ്ഞ മാസം 1.95 റിയാൽ ആയിരുന്നതാണ് 5 ദിർഹം കുറച്ച് 1.90 ആക്കിയത്. അതേസമയം സൂപ്പർ ഗ്രേഡ് പെട്രോളിനും ഡീസലിനും വിലയിൽ മാറ്റമില്ല. 

സൂപ്പർ ഗ്രേഡ് ലീറ്ററിന് 2.10 റിയാൽ, ഡീസലിന് 2.05 റിയാൽ നിരക്ക് തന്നെ ഈ മാസവും തുടരും. ഒരു വർഷത്തിലധികമായി പെട്രോൾ സൂപ്പർ ഗ്രേഡിനും ഡീസലിനും വിലയിൽ മാറ്റമില്ലാതെ തുടരുകയാണ്. ആഗോള എണ്ണ വിപണിയിലെ വില പ്രകാരമാണ് എല്ലാമാസവും ഇന്ധനവില പുതുക്കുന്നത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments