ദോഹ : വിദേശരാജ്യങ്ങളിലെ ഖത്തർ വീസ സെന്ററുകളുടെ സേവനങ്ങൾ സംബന്ധിച്ച അന്വേഷണങ്ങൾക്ക് ഹോട്ട്‌ലൈൻ നമ്പറിൽ ബന്ധപ്പെടാം.ഗവൺമെന്റ് കോൺടാക്ട് സെന്ററിന്റെ 109 എന്ന ഹോട്ട്‌ലൈൻ നമ്പറിൽ ഖത്തർ വീസ സെന്ററുകളിലെ സേവനങ്ങൾ സംബന്ധിച്ച വിവരങ്ങളും തേടാമെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.നിലവിൽ ഇന്ത്യ, പാക്കിസ്ഥാൻ, ഫിലിപ്പീൻസ്, ധാക്ക, കൊളംബോ, കാഠ്മണ്ഡു, ശ്രീലങ്ക എന്നിവിടങ്ങളിൽ ഖത്തർ വീസ സെന്ററുകളുണ്ട്.
ഇന്ത്യയിൽ ഡൽഹി, മുംബൈ, കൊൽക്കത്ത, ലക്‌നോ, ഹൈദരാബാദ്, ചെന്നൈ, കൊച്ചി എന്നിവിടങ്ങളിലാണ് സെന്ററുകൾ.
ഖത്തർ വീസ സെന്ററുകൾ 7 രാജ്യങ്ങളിൽ; സേവനങ്ങളറിയാൻ 109 ൽ വിളിക്കാം
RELATED ARTICLES