ദോഹ: അയാട്ട സി.ഇ.ഐ.വി. ലിഥിയം ബാറ്ററി സർട്ടിഫൈഡ് ലഭിക്കുന്ന ലോകത്തിലെ രണ്ടാമത്തെ എയർലൈൻ ആയി ഖത്തർ എയർവേയ്‌സ്. ആഗോളതലത്തിൽ സർട്ടിഫിക്കറ്റ് ലഭിക്കുന്ന ആദ്യത്തെ ഗ്രൗണ്ട് ഹാൻഡ്‌ലിംഗ് കമ്പനി കൂടിയാണ് ഖത്തർ ഏവിയേഷൻ സർവീസസ്.
വിതരണ ശൃംഖലയിലുടനീളം ലിഥിയം ബാറ്ററികൾ കൈകാര്യം ചെയ്യുന്നതിലും കൊണ്ടുപോകുന്നതിലും സുരക്ഷ മെച്ചപ്പെടുത്തുകയാണ് സർട്ടിഫിക്കേഷൻ ലക്ഷ്യമിടുന്നത്. ഖത്തർ എയർവേയ്‌സും ഖത്തർ ഏവിയേഷൻ സർവീസസും അയാട്ടയുടെ സമീപകാല സി.ഇ.ഐ.വി. ലിഥിയം ബാറ്ററി പ്രോഗ്രാമിന്റെ രൂപകല്പനയിലും നടപ്പാക്കലിലും പ്രധാന പങ്ക് വഹിച്ചിരുന്നു.
യാത്രക്കാരുടെയും ചരക്കുകളുടെയും സുരക്ഷയാണ് ഞങ്ങളുടെ ഏറ്റവും വലിയ പരിഗണനയെന്ന് ഖത്തർ എയർവേയ്‌സ് ഗ്രൂപ്പ് ചീഫ് എക്‌സിക്യൂട്ടീവ് അക്ബർ അൽ ബേക്കർ പറഞ്ഞു. സാക്ഷ്യപ്പെടുത്തിയ രണ്ടാമത്തെ എയർലൈൻ ആയതിൽ സന്തോഷമുണ്ടെന്നും എല്ലാ എയർ ഇൻഡസ്ട്രിക്കാരെയും സർട്ടിഫൈ ചെയ്യാൻ പ്രോത്സാഹിപ്പിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു.