Friday, December 5, 2025

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeBreaking newsവിമാനത്തില്‍ നല്‍കുന്ന ഇന്റർനെറ്റ് സേവനം: ഖത്തർ എയർവേസ് ഒന്നാമത്

വിമാനത്തില്‍ നല്‍കുന്ന ഇന്റർനെറ്റ് സേവനം: ഖത്തർ എയർവേസ് ഒന്നാമത്

ദോഹ: വിമാനത്തില്‍ നല്‍കുന്ന ഇന്റർനെറ്റ് സേവനത്തില്‍ ഒന്നാമതെത്തി ഖത്തർ എയർവേസ്. കണക്റ്റിവിറ്റി ഇന്റലിജൻസ് സ്ഥാപനമായ ഊക്ലയുടെ ഇന്റർനെറ്റ് സ്പീഡ് റിപ്പോർട്ടിലാണ് ഖത്തർ എയർവേസ് മുന്നിലെത്തിയത്. സ്റ്റാര്‍ലിങ്ക് ഇന്റര്‍നെറ്റാണ് ഖത്തര്‍ എയര്‍വേസ് പ്രയോജനപ്പെടുത്തുന്നത്.

വിമാന യാത്രയില്‍ ഇന്റര്‍നെറ്റ് സേവനം ലഭ്യമാക്കുന്ന ഇൻ-ഫ്ലൈറ്റ് വൈ-ഫൈ കണക്ടിവിറ്റി ഏതാനും മാസങ്ങള്‍ക്ക് മുമ്പാണ് ഖത്തര്‍ എയര്‍വേസ് നല്‍കിത്തുടങ്ങിയത്. സ്റ്റാര്‍ലിങ്കുമായി സഹകരിച്ച് ശരാശരി 120.6 എംബിപിഎസ് വേഗത്തില്‍ ഇന്റര്‍നെറ്റ് ലഭ്യമാക്കുന്നു. കണക്റ്റിവിറ്റി ഇന്റലിജൻസ് സ്ഥാപനമായ ഊക്ലയുടെ ഇന്റർനെറ്റ് സ്പീഡ് റിപ്പോർട്ട് പ്രകാരം ഒന്നാമതാണ് ഖത്തര്‍ എയര്‍വേസ്. എയർലൈനുകളുടെയും ഇൻ-ഫ്ലൈറ്റ് കണക്റ്റിവിറ്റി സേവന ദാതാക്കളുടെയും പ്രകടനം പരിശോധിച്ചതില്‍, ഭൂരിഭാഗം ഉപയോക്താക്കളുടെയും ഇൻ-ഫ്ലൈറ്റ് വൈ-ഫൈ വേഗത ഭൂമിയിലുള്ള സാധാരണ ഇന്റർനെറ്റ് നെറ്റ്‌വർക്കിനെക്കാൾ മോശമാണ്. എന്നാൽ, ഹവായിയൻ എയർലൈൻസും ഖത്തർ എയർവേസും ഇക്കാര്യത്തില്‍ മികവ് കാട്ടുന്നതായി ഊക്ല പറയുന്നു. അടുത്തിടെ വിമാന യാത്രക്കിടെ സ്പോര്‍ട്സ് മത്സരങ്ങള്‍ ലൈവ് ആയി ആസ്വദിക്കാനുള്ള സൗകര്യവും ഖത്തര്‍ എയര്‍വേസ് ഏര്‍പ്പെടുത്തിയിരുന്നു.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments