Wednesday, January 1, 2025

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeBreaking newsപുരസ്കാരങ്ങൾ വാരിക്കൂട്ടി ഖത്തർ എയർവേയ്‌സ്

പുരസ്കാരങ്ങൾ വാരിക്കൂട്ടി ഖത്തർ എയർവേയ്‌സ്

ദോഹ : ഏറ്റവും മികച്ച ബിസിനസ് ക്ലാസ് ഉൾപ്പെടെ 4 ബിസിനസ് ട്രാവലർ പുരസ്‌കാരങ്ങൾ സ്വന്തമാക്കി ഖത്തർ എയർവേയ്‌സ്.  മിഡിൽ ഈസ്റ്റിലെ മികച്ച വിമാനത്താവളത്തിനുള്ള പുരസ്‌കാരം ലഭിച്ചത് ഹമദ് രാജ്യാന്തര വിമാനത്താവളത്തിനും. ലോകത്തെ രണ്ടാമത്തെ മികച്ച വിമാനത്താവളമെന്ന പുരസ്‌കാരവും ഹമദിനാണ്. 
ഈ വർഷത്തെ ബിസിനസ് ട്രാവലർ പുരസ്‌കാരത്തിലാണ് ഖത്തർ എയർവേയ്‌സ് അവാർഡുകൾ വാരിക്കൂട്ടിയത്.

ഏറ്റവും മികച്ച ബിസിനസ് ക്ലാസിന് പുറമേ മികച്ച ലോങ്-ഹൗൾ എയർലൈൻ, മികച്ച ഇൻ ഫ്ലൈറ്റ് ഫുഡ് ആൻഡ് ബിവ്റേജ്, മിഡിൽ ഈസ്റ്റിലെ മികച്ച എയർലൈൻ എന്നീ അവാർഡുകളാണ് നേടിയത്.  ലണ്ടനിൽ നടന്ന ചടങ്ങിൽ പുരസ്‌കാരങ്ങൾ വിതരണം ചെയ്തു. ആഗോളതലത്തിൽ 160 നഗരങ്ങളിലേക്കാണ് ഖത്തർ എയർവേയ്‌സ് സർവീസ്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments

WP2Social Auto Publish Powered By : XYZScripts.com