ദോഹ: ഖത്തർ ടൂറിസം അവാർഡുകളുടെ രണ്ടാം പതിപ്പിന് തുടക്കം കുറിച്ചു. ഖത്തറിലെ ടൂറിസം മേഖലയുടെ വളർച്ചക്കും കാര്യക്ഷമതക്കും ഏറ്റവും മികച്ച സേവനങ്ങൾ നൽകുന്ന സ്ഥാപനങ്ങളെയും വ്യക്തികളെയും കണ്ടെത്തി അംഗീകാരം നൽകുകയാണ് ഖത്തർ ടൂറിസം അവാർഡിലൂടെ ലക്ഷ്യമിടുന്നത്. കഴിഞ്ഞ വർഷം ആരംഭിച്ച ഖത്തർ ടൂറിസം അവാർഡുകളുടെ രണ്ടാം പതിപ്പിനാണ് ഇപ്പോൾ തുടക്കമായത്. വേൾഡ് ടൂറിസം ഓർഗനൈസേഷനുമായി സഹകരിച്ചാണ് അവാർഡുകൾ നൽകുന്നത്. ഖത്തർ ടൂറിസം പുരസ്‌കാരങ്ങൾ സമഗ്രത, പ്രകടനം, പുതുമ എന്നിവയ്ക്ക് ഊന്നൽ നൽകുന്നു. ഏഴ് പ്രധാന വിഭാഗങ്ങളായി തിരിച്ചാണ് അവാർഡുകൾ നൽകുന്നത്. വ്യക്തികൾക്കും, സ്ഥാപനങ്ങൾക്കും ഓൺലൈൻ വഴി ഓഗസ്റ്റ് 8 ന് മുമ്പായി അപേക്ഷകൾ സമർപ്പിച്ചിരിക്കണം. അപേക്ഷകർ 5 ചോദ്യങ്ങൾക്ക് ഉത്തരം നൽകുകയും ബന്ധപ്പെട്ട രേഖകൾ സമർപ്പിക്കുകയും വേണം. വാർത്താ സമ്മേളനത്തിൽ ഖത്തർ ടൂറിസം ആക്ടിംഗ് ചീഫ് ഒമർ അൽ ജാബർ, യുഎൻ ടൂറിസം ടെക്നിക്കൽ കോ-ഓപ്പറേഷൻ ആൻഡ് സിൽക്ക് റോഡ് ഡയറക്ടർ ജെയിം ഐ. മായകി എന്നിവർ പങ്കെടുത്തു.
ഖത്തർ ടൂറിസം അവാർഡുകളുടെ രണ്ടാം പതിപ്പിന് തുടക്കമായി
RELATED ARTICLES