ദോഹ : രാജ്യത്ത് ശൈത്യകാലത്തിന് തുടക്കമായെന്ന് കാലാവസ്ഥാ വകുപ്പ്. വെള്ളിയാഴ്ചയാണ് ശൈത്യത്തിന് തുടക്കം കുറിച്ചുള്ള അയനകാലത്തിന് ആരംഭമായതെന്ന് കാലാവസ്ഥാ വകുപ്പ് വ്യക്തമാക്കി. ശരത്കാലത്തിന് അവസാനം കുറിച്ച് ശീതകാലത്തിന് തുടക്കമിട്ടാണ് അയനകാലം എത്തുക. വെള്ളിയാഴ്ച ഈ വർഷത്തെ ഏറ്റവും ദൈർഘ്യം കുറഞ്ഞ പകലും നീളമേറിയ രാത്രിയുമായിരുന്നു.