Friday, December 5, 2025

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeBreaking newsഖത്തറിലെ ബാങ്കുകൾക്കും ധനകാര്യ സ്ഥാപനങ്ങൾക്കും ജൂൺ 5 മുതൽ 9 വരെ ബലിപെരുന്നാൾ അവധി

ഖത്തറിലെ ബാങ്കുകൾക്കും ധനകാര്യ സ്ഥാപനങ്ങൾക്കും ജൂൺ 5 മുതൽ 9 വരെ ബലിപെരുന്നാൾ അവധി

ദോഹ: ഖത്തറിലെ ബാങ്കുകൾക്കും ധനകാര്യ സ്ഥാപനങ്ങൾക്കും ജൂൺ 5 മുതൽ 9 വരെ ബലിപെരുന്നാൾ അവധിയായിരിക്കുമെന്ന് ഖത്തർ സെൻട്രൽ ബാങ്ക്. 5 ദിവസമാണ് ഇത്തവണ ബാങ്കുകൾക്ക് അവധി. ജൂൺ 10 മുതൽ പ്രവർത്തനം പുനരാരംഭിക്കും. 

രാജ്യത്തെ സർ‌ക്കാർ മേഖലയ്ക്ക് കഴിഞ്ഞ ദിവസമാണ് അമീരി ദിവാൻ അവധി പ്രഖ്യാപിച്ചത്. ജൂൺ 5 മുതൽ 9 വരെയാണ് മന്ത്രാലയങ്ങൾ, പൊതുമേഖലാ സ്ഥാപനങ്ങൾ, സർക്കാർ ഏജൻസികൾ എന്നിവയ്ക്കും അവധി. ജൂൺ 10 മുതൽ ഓഫിസുകൾ സാധാരണ പോലെ പ്രവർത്തിക്കും. സ്വകാര്യ മേഖലയ്ക്ക് സാധാരണ 3  ദിവസമാണ് അവധി. 

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments