ദോഹ: പൊതുഗതാഗത സൗകര്യങ്ങളിൽ മേഖലയിൽ ഒന്നാം സ്ഥാനം സ്വന്തമാക്കി ഖത്തർ. അന്താരാഷ്ട്ര പൊതുഗതാഗത അസോസിയേഷൻ (യുഐടിപി) തയ്യാറാക്കിയ മിന ട്രാൻസ്‌പോർട്ട് റിപ്പോർട്ടിലാണ് ഖത്തർ മികച്ച നേട്ടം സ്വന്തമാക്കിയത്. മിഡിലീസ്റ്റ് നോർത്ത് ആഫ്രിക്ക മേഖലയിലെ 14 രാജ്യങ്ങളിലെ 40 നഗരങ്ങളിലെ ഗതാഗത സംവിധാനമാണ് യുഐടിപി റിപ്പോർട്ടിനായി വിലയിരുത്തിയത്.
ഖത്തറിലെ ജനസംഖ്യയുടെ 91.7 ശതമാനത്തിനും പൊതുഗതാഗത സംവിധാനങ്ങളിലേക്ക് ആക്‌സസുണ്ടെന്ന് റിപ്പോർട്ട് പറയുന്നു. തലസ്ഥാന നഗരമായ ദോഹ മികച്ച റോഡുകളുടെ കാര്യത്തിലും പൊതുഗതാഗത വാഹനങ്ങളുടെ കാര്യത്തിലും മുൻനിരയിൽ ഇടംപിടിച്ചു. ദോഹയിൽ 10 ലക്ഷം പേർക്ക് 969 ബസുകളും 278 മെട്രോ കോച്ചുകളുമുണ്ട്. ആഗോള തലത്തിൽ തന്നെ ഇക്കാര്യത്തിൽ വൻ നഗരങ്ങളിൽ ആദ്യ നാലിലുണ്ട്.



