Monday, November 18, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsഅടിമത്ത കാലത്തിലേക്ക് രാജ്യത്തെ മടക്കിക്കൊണ്ടുപോകാനാണ് സർക്കാർ ശ്രമമെന്ന് രാഹുൽ ഗാന്ധി

അടിമത്ത കാലത്തിലേക്ക് രാജ്യത്തെ മടക്കിക്കൊണ്ടുപോകാനാണ് സർക്കാർ ശ്രമമെന്ന് രാഹുൽ ഗാന്ധി

ന്യൂഡൽഹി: ലോക്സഭ തിരഞ്ഞെടുപ്പ് പ്രചാരണത്തിലും ജാതി സെൻസസ് ഉയർത്താൻ കോൺഗ്രസ് . അധികാരത്തിൽ എത്തിയാൽ ജാതി സെൻസസ് നടത്തുമെന്നും അടിമത്ത കാലത്തിലേക്ക് രാജ്യത്തെ മടക്കിക്കൊണ്ടുപോകാനാണ് സർക്കാർ ശ്രമമെന്നും നാഗ്പൂരിലെ മഹാ റാലിയിൽ രാഹുൽ ഗാന്ധി പറഞ്ഞു. സംഘപരിവാര്‍  സർക്കാര്‍ തുടര്‍ന്നാല്‍  ജനാധിപത്യത്തിന്‍റെ അന്ത്യമാകുമെന്ന് മല്ലികാർജുൻ ഖർഗെ വിമർശിച്ചു. 

ആർഎസ്എസ് തട്ടകത്തിൽ പ്രധാനമന്ത്രിയെയും ബിജെപിയെയും ആർഎസ്എസിനെയും രാഹുൽ ഗാന്ധി കടന്നാക്രമിച്ചു. ആരെയും കേൾക്കാൻ തയ്യാറാവാത്ത പ്രധാനമന്ത്രി ഏകപക്ഷീയമായി തീരുമാന മെടുത്ത് മുന്നോട്ട് പോവുന്നു. എല്ലാ മേഖലകളിലും കൈകടത്തി രാജ്യത്തെ തകർക്കുന്നു. വൈസ് ചാൻസിലർ നിയമനം പോലും പ്രത്യേക സംഘടനയിൽ  നിന്നാണ്. അടിമത്ത കാലത്തിലേക്ക് നയിക്കാനുള്ള ബിജെപി ശ്രമത്തിനെതിരായുള്ള പോരാട്ടം ആണ് കോണ്‍ഗ്രസിന്‍റേത്. അധികാരത്തിലെത്തിയാൽ ജാതി സെൻസസ് നടപ്പിലാക്കുമെന്നും രാഹുൽ ഗാന്ധി ആവർത്തിച്ചു. 

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments