വയനാട്: വയനാട്ടിൽ കടുത്ത മത്സരം നടന്നിട്ടും ഭൂരിപക്ഷമുയർത്തി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. വോട്ടെണ്ണൽ രണ്ടാം മണിക്കൂറിലേക്ക് അടുക്കുമ്പോൾ രാഹുലിന്റെ ഭൂരിപക്ഷം 95,000 കടന്നു. എൽഡിഎഫ് സ്ഥാനാർഥിയായ ആനി രാജയും ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രനും കടുത്ത പ്രചാരണമാണ് മണ്ഡലത്തിൽ നടത്തിയത്. രാഹുൽ 2019ലെ ഭൂരിപക്ഷം മറികടക്കുമോയെന്നാണ് ഇനിയറിയേണ്ടത്. രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തൽ അനുസരിച്ച് രാഹുൽ കഴിഞ്ഞ പ്രാവശ്യത്തെ ഭൂരിപക്ഷത്തിനടുത്ത് എത്താൻ സാധ്യതയില്ല.