ഡല്‍ഹി: യു.പിയിൽ രാഹുൽ ഗാന്ധിയുടെ നന്ദി പ്രകാശന യാത്ര ഇന്ന് മുതൽ. അടുത്ത അഞ്ചുദിവസം യുപിയിൽ യാത്ര നടത്തും. റായ്ബറേലിയടക്കം കോൺഗ്രസിന് വലിയ വിജയം ഉണ്ടായ സാഹചര്യത്തിലാണ് വോട്ടർമാരെ നേരിൽ കണ്ട് നന്ദി പറയാനായി രാഹുലെത്തുന്നത്. മുതിർന്ന കോൺഗ്രസ് നേതാക്കന്മാരും രാഹുൽഗാന്ധിയുടെ ഒപ്പം ഉണ്ടാകും.ഇന്ന് വൈകുന്നേരം 4:30 ന് റായ്ബറേലിയിൽ പൊതുസമ്മേളനം സംഘടിപ്പിക്കും. യു.പിയിലെ യാത്രക്ക് ശേഷം ആയിരിക്കും രാഹുൽ വയനാട്ടിലേക്ക് എത്തുകയെന്നാണ് സൂചന.
റായ്ബറേലിയിലും വയനാട്ടിലും വന്‍ഭൂരിപക്ഷത്തോടെ ജയിച്ച രാഹുല്‍ റായ്ബറേലി മണ്ഡലമാണ് നിലനിര്‍ത്താന്‍ തീരുമാനിച്ചത്. യുപിയില്‍ നിന്നുള്ള രാഹുലിന്‍റെ പാര്‍ലമെന്‍റ് അംഗത്വം പാര്‍ട്ടിക്കും മുന്നണിക്കും ഗുണം ചെയ്യുമെന്നതിനാല്‍ എ.ഐ.സി.സിയുടെ നിര്‍ദേശപ്രകാരം വയനാട് ഒഴിയും. വയനാടിനോടാണ് പ്രിയമെന്ന് രാഹുല്‍ യോഗത്തില്‍ വ്യക്തമാക്കിയിരുന്നു.
മൂന്ന് ലക്ഷത്തി തൊണ്ണൂറായിരം വോട്ടിന് റായ്ബറേലിയിലും മൂന്ന് ലക്ഷത്തി അറുപത്തി നാലായിരം വോട്ടിന് വയനാട്ടിലും വൻഭൂരിപക്ഷത്തോടെയാണ് രാഹുലിൻ്റെ ജയം. യു.പിയിലും കേരളത്തിലും രാഹുലിന്‍റെ സാന്നിധ്യം ഇരു സംസ്ഥാനങ്ങളിലും കോൺഗ്രസ് സഖ്യത്തിന്‍റെ വൻ മുന്നേറ്റത്തിനു കാരണവുമായി.