Monday, December 23, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeBreaking newsഇൻഡ്യ സഖ്യത്തിനുള്ള ഓരോ വോട്ടും ബി.ജെ.പി സൃഷ്ടിച്ച അനീതിയുടെ ചക്രവ്യൂഹത്തെ തകർക്കുമെന്ന് രാഹുൽ ഗാന്ധി

ഇൻഡ്യ സഖ്യത്തിനുള്ള ഓരോ വോട്ടും ബി.ജെ.പി സൃഷ്ടിച്ച അനീതിയുടെ ചക്രവ്യൂഹത്തെ തകർക്കുമെന്ന് രാഹുൽ ഗാന്ധി

ശ്രീനഗർ: ഇൻഡ്യ സഖ്യത്തിനുള്ള ഓരോ വോട്ടും ബി.ജെ.പി സൃഷ്ടിച്ച ‘അനീതിയുടെ ചക്രവ്യൂഹത്തെ തകർക്കുമെന്ന് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. ജമ്മു കശ്മീരിൽ നിർണായക നിയമസഭ തെരഞ്ഞെടുപ്പി​ന്‍റെ രണ്ടാംഘട്ട വോട്ടെടുപ്പ് നടക്കവെയാണ് ‘എക്സി’ലൂടെ രാഹുലി​ന്‍റെ പ്രസ്താവന. ‘വഞ്ചനയിൽ നഷ്ടപ്പെട്ട’ ദശാബ്ദത്തെക്കുറിച്ച് ചിന്തിക്കണമെന്നും തങ്ങളുടെ സംസ്ഥാനം കേന്ദ്രഭരണ പ്രദേശമായി തരംതാഴ്ത്തിയതെങ്ങനെയെന്ന് മറക്കരുതെന്നും കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയും വോട്ടർമാരെ ഓർമിപ്പിച്ചു. ജമ്മു കശ്മീർ മാറ്റത്തി​ന്‍റെ കൊടുമുടിയിലാണെന്ന് പറഞ്ഞ ഖാർഗെ, തങ്ങളുടെ ഭാവി സുരക്ഷിതമാക്കുന്നതിന് നല്ല മാറ്റം ഉറപ്പാക്കാൻ ജനാധിപത്യത്തി​ന്‍റെ ശക്തി ഉപയോഗിക്കണമെന്നും വോട്ടർമാരോട് അഭ്യർഥിച്ചു.

കനത്ത സുരക്ഷാ ക്രമീകരണങ്ങൾക്കിടയിൽ 26 നിയമസഭ മണ്ഡലങ്ങളിൽ രാവിലെ 7 മണിക്കാണ് വോട്ടെടുപ്പ് ആരംഭിച്ചത്. തെരഞ്ഞെടുപ്പി​ന്‍റെ രണ്ടാംഘട്ടത്തിൽ 25ലക്ഷത്തിലധികം വോട്ടർമാർ തങ്ങളുടെ ജനാധിപത്യാവകാശം വിനിയോഗിക്കും. മുൻ മുഖ്യമന്ത്രി ഉമർ അബ്ദുല്ല ഉൾപ്പെടെ 26 സീറ്റുകളിലേക്ക് മത്സരിക്കുന്ന 239 സ്ഥാനാർത്ഥികളുടെ വിധി ഇവർ നിർണയിക്കും.

ജമ്മു കശ്മീരിലെ എ​ന്‍റെ സഹോദരീ സഹോദരന്മാരേ, ഇന്ന് രണ്ടാം ഘട്ട വോട്ടെടുപ്പാണ്. വൻതോതിൽ വന്ന് നിങ്ങളുടെ അവകാശങ്ങൾക്കും സമൃദ്ധിക്കും ഇൻഡ്യക്കും വേണ്ടി വോട്ട് ചെയ്യുക -എക്‌സിൽ ഹിന്ദിയിലെ പോസ്റ്റിൽ രാഹുൽ ഗാന്ധി പറഞ്ഞു. നിങ്ങളുടെ സംസ്ഥാന പദവി തട്ടിയെടുത്തതിലൂടെ ബി.ജെ.പി സർക്കാർ നിങ്ങളെ അപമാനിക്കുകയും ഭരണഘടനാ അവകാശങ്ങൾ ഉപയോഗിച്ച് കളിക്കുകയും ചെയ്യുന്നുവെന്നും അദ്ദേഹം പറഞ്ഞു. ‘ഇൻഡ്യ’ക്കുള്ള നിങ്ങളുടെ ഓരോ വോട്ടും ബി.ജെ.പി സൃഷ്ടിച്ച അനീതിയുടെ ചക്രവ്യൂഹത്തെ തകർക്കുമെന്നും ജമ്മു കശ്മീരിനെ അഭിവൃദ്ധിയുടെ പാതയിൽ കൊണ്ടുവരുമെന്നും രാഹുൽ പറഞ്ഞു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments