Wednesday, December 25, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsപ്രധാനമന്ത്രി മണിപ്പൂർ സന്ദർശിക്കണമെന്നും സമാധാനം പുനസ്ഥാപിക്കാൻ മുൻകൈ എടുക്കണമെന്നും രാഹുൽ ഗാന്ധി

പ്രധാനമന്ത്രി മണിപ്പൂർ സന്ദർശിക്കണമെന്നും സമാധാനം പുനസ്ഥാപിക്കാൻ മുൻകൈ എടുക്കണമെന്നും രാഹുൽ ഗാന്ധി

ഇംഫാൽ: മണിപ്പൂർ സംഘർഷത്തിൽ ആശങ്ക രേഖപ്പെടുത്തി പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. പ്രധാനമന്ത്രി എത്രയും വേ​ഗം മണിപ്പൂർ സന്ദർശിക്കണമെന്നും പ്രദേശത്ത് സമാധാനം പുനസ്ഥാപിക്കാൻ മുൻകൈ എടുക്കണമെന്നും രാ​ഹുൽ ​ഗാന്ധി ആവശ്യപ്പെട്ടു. എക്സിൽ പങ്കുവെച്ച കുറിപ്പിലായിരുന്നു രാഹുലിൻ്റെ ആവശ്യം.

മണിപ്പൂരിൽ നടക്കുന്ന ആക്രമണപരമ്പരയും രക്തച്ചൊരിച്ചിലും വിഷമിപ്പിക്കുന്നുവെന്നും എക്സിലെ കുറിപ്പിൽ രാഹുൽ ​ഗാന്ധി ചൂണ്ടിക്കാണിച്ചു. ഒരു വർഷത്തോളം നീണ്ടു നിന്ന വിഭാ​ഗീയതയ്ക്കും സഹനത്തിനും ശേഷം സംസ്ഥാന-കേന്ദ്ര സ‍ർക്കാരുകൾ പ്രശ്നങ്ങൾ പരിഹരിക്കാൻ പരിശ്രമിക്കുമെന്നാണ് എല്ലാ ഇന്ത്യാക്കാരും പ്രതീക്ഷിച്ചിരുന്നതെന്നും രാഹുൽ വ്യക്തമാക്കി.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments