Monday, December 8, 2025

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeBreaking newsമഹാരാഷ്ട്രയിൽ നിന്നുള്ള തിരഞ്ഞെടുപ്പ് ഫലം അപ്രതീക്ഷിതമെന്ന് രാഹുൽ ഗാന്ധി

മഹാരാഷ്ട്രയിൽ നിന്നുള്ള തിരഞ്ഞെടുപ്പ് ഫലം അപ്രതീക്ഷിതമെന്ന് രാഹുൽ ഗാന്ധി

ന്യൂഡൽഹി : മഹാരാഷ്ട്രയിൽ നിന്നുള്ള തിരഞ്ഞെടുപ്പ് ഫലം അപ്രതീക്ഷിതമെന്ന് ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. തോൽവി വിശദമായി വിശകലനം ചെയ്യുമെന്ന് അദ്ദേഹം എക്സിൽ കുറിച്ചു. പിന്തുണ നൽകിയ സംസ്ഥാനത്തെ എല്ലാ വോട്ടർമാർക്കും പ്രവർത്തകരുടെ കഠിനാധ്വാനത്തിനും രാഹുൽ നന്ദി പറഞ്ഞു. 

ഇന്ത്യ സഖ്യത്തിനു വലിയ ജനവിധി നൽകിയതിനു ജാർഖണ്ഡിലെ ജനങ്ങൾക്ക്  രാഹുൽ നന്ദി പറഞ്ഞു. വിജയത്തിനു മുഖ്യമന്ത്രി ഹേമന്ത് സോറനും എല്ലാ കോൺഗ്രസ്, ജെഎംഎം പ്രവർത്തകർക്കും ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങളും ആശംസകളും എന്നാണ് രാഹുൽ എക്സിൽ കുറിച്ചത്.  ഇന്ത്യാസഖ്യം നേടിയ വിജയം ഭരണഘടനയോടൊപ്പം ജലവും വനവും ഭൂമിയും സംരക്ഷിക്കുന്നതിന്റെ വിജയമാണെന്നും രാഹുൽ ഗാന്ധി പറഞ്ഞു.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments