Monday, December 23, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsസവർക്കർക്കെതിരെ നടത്തിയ പരാമർശത്തിലെ അപകീർത്തി കേസിൽ രാഹുൽ ഗാന്ധിക്ക് സമൻസ്

സവർക്കർക്കെതിരെ നടത്തിയ പരാമർശത്തിലെ അപകീർത്തി കേസിൽ രാഹുൽ ഗാന്ധിക്ക് സമൻസ്

ലഖ്‌നോ: വി.ഡി സവർക്കർക്കെതിരെ നടത്തിയ പരാമർശത്തിലെ അപകീർത്തി കേസിൽ ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്ക് സമൻസ്. ഉത്തർപ്രദേശിലെ ലഖ്നോ സിജെഎം കോടതിയാണ് സമൻസ് അയച്ചത്. ജനുവരി 10ന് കോടതിയിൽ ഹാജരാകണം.

ഭാരത് ജോഡോ യാത്രക്കിടെ 2022 നവംബറിൽ മഹാരാഷ്ട്രയിലെ അകോലയിൽ നടത്തിയ പരാമർശത്തിലാണ് കേസ്. സവർക്കർ ബ്രിട്ടീഷുകാരുടെ സേവകനായിരുന്നുവെന്നും അദ്ദേഹം ബ്രിട്ടീഷ് സർക്കാരിൽനിന്ന് പെൻഷൻ വാങ്ങിയിരുന്നുവെന്നും രാഹുൽ ആരോപിച്ചിരുന്നു. മുൻകൂട്ടി തയ്യാറാക്കിയ വാർത്താക്കുറിപ്പുകൾ വിതരണം ചെയ്ത ശേഷം രാഹുൽ നടത്തിയ പരാമർശങ്ങൾ രാജ്യത്തിന്റെ അടിസ്ഥാന സ്വഭാവത്തെ ദുർബലപ്പെടുത്തുന്നതും സമൂഹത്തിൽ വെറുപ്പ് പടർത്തുന്നതുമാണെന്ന് അഡീഷണൽ സിവിൽ ജഡ്ജ് അലോക് വർമ പറഞ്ഞു.

അഭിഭാഷകനായ നൃപേന്ദ്ര പാണ്ഡെയാണ് രാഹുൽ ഗാന്ധിക്കെതിരെ കോടതിയെ സമീപിച്ചത്. ദേശീയവാദിയായ സവർക്കർ ബ്രീട്ടുഷുകാരുടെ സേവകനാണെന്നും ബ്രിട്ടീഷ് സർക്കാരിൽനിന്ന് പെൻഷൻ വാങ്ങിയെന്നും പറഞ്ഞ രാഹുൽ സമൂഹത്തിൽ വെറുപ്പ് പ്രചരിപ്പിക്കുകയാണ് ചെയ്തത് എന്നായിരുന്നു പരാതി.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments