ദില്ലി: പിന്നാക്ക വിഭാഗ കമ്മീഷനുകളിലെ ഒഴിവ് നികത്തണമെന്ന് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. ദേശീയ പട്ടിക ജാതി കമ്മീഷൻ, പിന്നാക്ക ക്ഷേമ കമ്മീഷൻ എന്നിവയിലെ ഒഴിവുകൾ നികത്തണമെന്നാവശ്യപ്പെട്ട് കേന്ദ്രമന്ത്രിക്ക് കത്ത് നൽകി. സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ വീരേന്ദർ കുമാറിനാണ് കത്ത് നൽകിയത്. കമ്മീഷനുകളെ ഒഴിവുകൾ മനപ്പൂർവം നികത്താത്തത് കേന്ദ്ര സർക്കാറിന്റെ ദളിത് വിരുദ്ധ മനോഭാവമെന്നും വിമർശനം. കേന്ദ്രസർക്കാർ ഭരണഘടനാ പരമായ ഉത്തരവാദിത്വം പാലിക്കണമെന്നും പ്രതിപക്ഷ നേതാവ് കത്തിൽ ആവശ്യപ്പെട്ടു.
പിന്നാക്ക വിഭാഗ കമ്മീഷനുകളിലെ ഒഴിവ് നികത്തണമെന്ന് പ്രതിപക്ഷ നേതാവ്
RELATED ARTICLES