Friday, December 5, 2025

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeBreaking newsപഹൽഗാമിലെ സുരക്ഷാ വീഴ്ചയെ കുറിച്ചുള്ള ചോദ്യങ്ങൾക്ക് കേന്ദ്രം കൃത്യമായി മറുപടി നൽകിയില്ലെന്ന് പ്രതിപക്ഷം

പഹൽഗാമിലെ സുരക്ഷാ വീഴ്ചയെ കുറിച്ചുള്ള ചോദ്യങ്ങൾക്ക് കേന്ദ്രം കൃത്യമായി മറുപടി നൽകിയില്ലെന്ന് പ്രതിപക്ഷം

ഡൽഹി: പഹൽഗാമിലെ സുരക്ഷാ വീഴ്ചയെ കുറിച്ചുള്ള ചോദ്യങ്ങൾക്ക് കേന്ദ്രം കൃത്യമായി മറുപടി നൽകിയില്ലെന്ന് പ്രതിപക്ഷം. മേഖലയിൽ സേനയെ വിന്യസിക്കാത്തത് എന്തെന്ന ചോദ്യത്തിന് മറുപടി നൽകിയില്ല. ബൈസരൻ താഴ്‍വര തുറന്നത് സുരക്ഷാസേനയുടെ അറിവോടെ അല്ലെന്നാണ് കേന്ദ്ര പ്രതിരോധ മന്ത്രാലയ ഉദ്യോഗസ്ഥൻ യോഗത്തെ അറിയിച്ചത്. പ്രധാനമന്ത്രി യോഗത്തിൽ പങ്കെടുക്കാത്തതിലും വിമർശനം ഉയര്‍ന്നു.

തുടർനടപടികൾ സംബന്ധിച്ച് കൃത്യമായ മറുപടി നൽകിയില്ലെന്നും പ്രതിപക്ഷം ചൂണ്ടിക്കാട്ടി. ഇതുവരെ സ്വീകരിച്ച നടപടികൾ മാത്രമാണ് പ്രതിരോധ മന്ത്രി യോഗത്തിൽ വിശദീകരിച്ചത്. സാമൂഹ്യമാധ്യമങ്ങളിലൂടെ മതസ്പർദ്ധ വളർത്തുന്ന നീക്കം തടയണമെന്ന് പ്രതിപക്ഷം യോഗത്തിൽ ആവശ്യപ്പെട്ടു. അതേസമയം രാഹുൽ ഗാന്ധി നാളെ ജമ്മു കശ്മീർ സന്ദർശിക്കും. പാകിസ്താൻ കസ്റ്റഡിയിലെടുത്ത ബിഎസ്എഫ് ജവാന്‍റെ മോചനത്തിനായുള്ള ചർച്ചകൾ പുരോഗമിക്കുകയാണ്.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments