Friday, December 27, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeBreaking newsഅമേഠി, റായ്ബറേലി സസ്പെൻസുകളിൽ തീരുമാനം ഉടൻ; രാഹുലും പ്രിയങ്കയും മത്സരിച്ചേക്കും

അമേഠി, റായ്ബറേലി സസ്പെൻസുകളിൽ തീരുമാനം ഉടൻ; രാഹുലും പ്രിയങ്കയും മത്സരിച്ചേക്കും

അമേഠിയിൽ രാഹുൽ ​ഗാന്ധി മത്സരിക്കുമോയെന്നതിൽ തീരുമാനം ഉടനുണ്ടാകുമെന്ന് റിപ്പോർട്ട്. ഇന്ന് തുടങ്ങുന്ന സ്ഥാനാർത്ഥി നിർണ്ണയ സമിതി തിരുമാനം കൈകൊള്ളും.മേയ് ആദ്യ വാരം രാഹുൽ അമേഠിയിൽ നാമനിർദേശപത്രിക സമർപ്പിക്കും വിധമാകും പ്രഖ്യാപനം. അമേഠിയിൽ മെയ് 20നാണ് തെരഞ്ഞെടുപ്പ് നടക്കുക. റായ്ബറേലി മണ്ഡലത്തിലെ പ്രിയങ്കാ ​ഗാന്ധിയുടെ സ്ഥാനാർത്ഥിത്വ നിർ​ദേശത്തിലും തീരുമാനം ഉടനുണ്ടായേക്കും.

അതേസമയം റായ്ബറേലിയിൽ മത്സരിക്കാനായി വരുൺ ​ഗാന്ധിയ്ക്ക് മേൽ സമ്മർദം ശക്തമാക്കുകയാണ് ബിജെപി. റായ്ബറേലിയിൽ മത്സരിക്കാനില്ലെന്ന നിലപാട് പിൻവലിക്കണമെന്ന് വരുണിനോട് ബിജെപി ദേശീയ നേതൃത്വം ആവശ്യപ്പെട്ടു. റായ്ബറേലിയിൽ പ്രിയങ്ക ഗാന്ധി മത്സരിക്കുമെന്ന നിഗമനത്തിന്റെ അടിസ്ഥാനത്തിലാണ് ബിജെപി നടപടി. വരുൺ റായ്ബറേലിയിൽ മത്സരിച്ചാൽ അനുകൂലമാകുമെന്ന് ബിജെപി വിലയിരുത്തൽ.

പരമ്പരാ​ഗതമായി തന്നെ കോൺ​​ഗ്രസിന്റെ തന്ത്രപ്രധാനമായ സീറ്റുകളായ അമേഠി, റായ്ബറേലി എന്നിവിടങ്ങളിൽ യഥാക്രമം രാഹുൽ ​ഗാന്ധിയും പ്രിയങ്കാ ​ഗാന്ധിയും തന്നെ മത്സരിക്കണമെന്ന് കോൺ​ഗ്രസ് ഇലക്ഷൻ കമ്മിറ്റിയുടെ ഉത്തർപ്രദേശ് യൂണിറ്റാണ് നിർദേശിച്ചിരുന്നത്. 2019 വരെ 15 വർഷം അമേഠി ലോക്‌സഭാ സീറ്റിനെ പ്രതിനിധീകരിച്ച രാഹുൽ ഗാന്ധി കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ ബിജെപിയുടെ സ്മൃതി ഇറാനിയോടാണ് പരാജയപ്പെട്ടത്. ഇത്തവണ രാഹുൽ വയനാട്ടിലും മത്സരിക്കുന്നുണ്ട്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments