കൊൽക്കത്ത : സുഭാഷ് ചന്ദ്ര ബോസിന്റെ ജന്മദിനം ആഘോഷിക്കുന്ന വേളയിൽ മരണ തീയതി പരാമർശിച്ചതിൽ. ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്കെതിരെ കേസെടുത്ത് കൊൽക്കത്ത പൊലീസ്.
ന്ദുത്വ ഗ്രൂപ്പായ അഖില ഭാരതീയ ഹിന്ദു മഹാസഭയുടെ പരാതിയിലാണ് തെക്കൻ കൊൽക്കത്തയിലെ ഭവാനിപുർ പൊലീസ് രാഹുലിനെതിരെ എഫ്‌ഐആർ റജിസ്റ്റർ ചെയ്തത്. ജനുവരി 23നായിരുന്നു സുഭാഷ് ചന്ദ്രബോസിന്റെ ജന്മദിനം. അന്നേദിവസം രാഹുൽ സമൂഹ മാദ്ധ്യമമായ എക്‌സിൽ പങ്കുവച്ച കുറിപ്പിൽ നേതാജിയുടെ മരണതീയതിയായി 1945 ഓഗസ്റ്റ് 18 എന്ന് കുറിച്ചിരുന്നു. രാഹുൽ മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ട് തൃണമൂൽ കോൺഗ്രസ് നേതാക്കളുംരംഗത്തെത്തിയിരുന്നു.