Friday, January 10, 2025

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsഡൽഹിയിൽ വെള്ളകെട്ട് തുടരുന്നു : അടുത്ത രണ്ട് ദിവസം മഴയ്ക്ക് സാധ്യത

ഡൽഹിയിൽ വെള്ളകെട്ട് തുടരുന്നു : അടുത്ത രണ്ട് ദിവസം മഴയ്ക്ക് സാധ്യത

ന്യൂഡൽഹി: യമുന നദിയിലെ ജലനിരപ്പ് താഴുമ്പോഴും ആശങ്കയായി ഡൽഹിയിൽ വെള്ളകെട്ട് തുടരുകയാണ്. അടുത്ത രണ്ട് ദിവസവും ഡൽഹിയിൽ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി. അതേ സമയം പ്രളയത്തെ ചൊല്ലി ഡൽഹി സർക്കാരും ഹരിയാന സർക്കാരും തമ്മിൽ രാഷ്ട്രീയ പോര് രൂക്ഷമാവുകയാണ്. ഡൽഹിയിലെ പല താ​ഴ്ന്ന പ്രദേശങ്ങൾ ഇപ്പോ​ഴും വെ​ള്ള​ത്തി​ന​ടി​യി​ലാ​ണ്. ഇന്നലെ പെയ്ത കനത്ത മഴയെ തുടർന്ന് ഡൽഹിയിൽ വിവിധ മേഖലകളിൽ വീണ്ടും വെള്ളകെട്ട് രൂക്ഷമായി. വെ​ള്ള​ക്കെ​ട്ട് പ​രി​ഹ​രി​ക്കാ​നു​ള്ള ശ്ര​മ​ങ്ങ​ൾ ഊ​ർ​ജി​ത​മാ​ക്കി​യെ​ങ്കി​ലും ഡ​ൽ​ഹി​യി​ൽ അ​ടു​ത്ത ര​ണ്ടു ദി​വ​സം നേ​രി​യ​തോ​തി​ൽ മ​ഴ​ക്ക് സാ​ധ്യ​ത​യു​ണ്ടെ​ന്ന മുന്നറിയിപ്പ് ​ആശ​ങ്ക വർദ്ധിപ്പിച്ചിട്ടുണ്ട്. യമുനയിൽ ജലനിരപ്പ് താഴുന്നുണ്ടെങ്കിങ്കിലും വിദേശപര്യടനം പൂർത്തിയാക്കിയെത്തിയ നരേന്ദ്ര മോദി ഡൽഹി ലഫ്റ്റനന്റ് ഗവർണർ വി.കെ സക്സേനയുമായി സംസാരിച്ചു മഴക്കെടുതി വിലയിരുത്തി.

യമുനയിലെ ജലനിരപ്പ്, മഴക്കെടുതി നേരിടാൻ സ്വീകരിച്ച നടപടികൾ എന്നിവ പ്രധാനമന്ത്രി അവലോകനം ചെയ്തു. അതേ സമയം ഹാത്നികുണ്ട് ജല സംഭരണിയില്‍ നിന്ന് ഹരിയാന സര്‍ക്കാര്‍ മനഃപൂര്‍വം ഡല്‍ഹിയിലേക്ക് വെള്ളം തുറന്നുവിട്ടതാണ് പ്രളയത്തിന് കാരണമെന്നാണ് ആം ആദ്മി പാർട്ടിയുടെ ആരോപണം. എന്നാല്‍ ഇത് അടിസ്ഥാനരഹിതമായ ആരോപണം എന്നാണ് ഹരിയാന സർക്കാരിന്റെ പ്രതികരണം. വിവിധ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ വരും ദിവസങ്ങളിൽ അതിശക്തമായ മഴയുണ്ടാകും എന്നാണ് മുന്നറിയിപ്പുകൾ.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments

WP2Social Auto Publish Powered By : XYZScripts.com