ജിദ്ദ : മഴക്കെടുതി നേരിടാൻ വൻ ക്രമീകരണങ്ങൾ. സൗദിയുടെ വിവിധ ഭാഗങ്ങളിൽ മഴ തുടരുകയാണ്. കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിൽ നിന്നുള്ള നിർദേശങ്ങൾ പാലിച്ച് ജാഗ്രത പുലർത്തണമെന്ന് അധികൃതർ. കഴിഞ്ഞ ദിവസങ്ങളുടെ തുടർച്ചായി രാജ്യത്തിന്റെ പല ഭാഗങ്ങളിലും മഴ തുടരുകയാണ്. ചില പ്രദേശങ്ങളിൽ മിതമായതോ ശക്തമായതോ ആയ മഴയും ലഭിക്കുന്നുണ്ട്. ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാൽ മക്ക മേഖലയിൽ ഇന്ന് റെഡ് അലേർട്ട് പ്രഖ്യാപിച്ചു. മക്കയിലെ മസ്ജിദുൽ ഹറമിൽ ഇന്നലെ മഴ ലഭിച്ചു.
മദീന മേഖലയിലെ ചില പ്രദേശങ്ങളിലും ഹായിൽ, ഖസീം, റിയാദിന്റെ വടക്ക് പടിഞ്ഞാറ് ഭാഗം, ജിസാൻ, അസീർ, അൽ ബാഹ എന്നിവിടങ്ങളിലും മഴ പെയ്തു. മഴക്കെടുതികൾ നേരിടുന്നതിനായി പല ഭാഗങ്ങളിലായി ആവശ്യമായ ജീവനക്കാരെ നിയോഗിക്കുയും പ്രത്യേക ഉപകരണൾ സ്ഥാപിക്കുകയും ചെയ്തിട്ടുണ്ട്.