മുംബൈ: തുടര്‍ച്ചയായി പെയ്യുന്ന മഴയില്‍ മുംബൈയിലെ വിവിധയിടങ്ങളില്‍ വെള്ളക്കെട്ട് രൂക്ഷം. വെള്ളം ഉയർന്നതിനെത്തുടർന്ന് മുംബൈ നഗരത്തിലെ പല റോഡുകളും അടച്ചു. വാഹനങ്ങള്‍ വഴി തിരിച്ചുവിടുകയാണ്. നഗരത്തിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.
മുംബൈ ഉൾപ്പെടെ മഹാരാഷ്ട്രയിലെ വിവിധയിടങ്ങളിലും അയൽസംസ്ഥാനമായ കർണാടകയിലും കനത്തമഴ തുടരുകയാണ്. യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ച മുംബൈ നഗരത്തില്‍ അടുത്ത രണ്ട് ദിവസം കനത്ത മഴ പെയ്യുമെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം. വെള്ളിയാഴ്ച രാവിലെ 8 മണി മുതല്‍ രാത്രി 9 മണി വരെ 52.89 മില്ലിമീറ്റര്‍ മഴയാണ് രേഖപ്പെടുത്തിയത്. മഹാരാഷ്ട്രയിലെ 12 ജില്ലകളിലും യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളായ കര്‍ണാടക, തെലങ്കാന, തമിഴ്നാട്, ആന്ധ്രപ്രദേശ് എന്നിവിടങ്ങളിലും കനത്ത മഴ പ്രവചിച്ചിട്ടുണ്ട്. കര്‍ണാടകയിലെ ഉത്തര കന്നഡ, ഷിമോഗ, ഉഡുപ്പി, ചിക്കമഗളൂര്‍ എന്നിവിടങ്ങളില്‍ കാലാവസ്ഥാ വകുപ്പ് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.