Wednesday, December 25, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeBreaking newsദുബൈയിൽ റമദാൻ സൂഖിന് ഇന്ന് തുടക്കമാകും

ദുബൈയിൽ റമദാൻ സൂഖിന് ഇന്ന് തുടക്കമാകും

ദുബൈ: റമദാനെ വരവേൽക്കാൻ യു.എ.ഇ ഒരുങ്ങുന്നു. ദുബൈയിൽ റമദാൻ സൂഖിന് ഇന്ന് തുടക്കമാകും. ദേര പഴയ മുനിസിപ്പാലിറ്റി സ്ട്രീറ്റിലാണ് ദുബൈ മുനിസിപ്പാലിറ്റി റമദാൻ സൂഖ് ആരംഭിക്കുക. പരമ്പരാഗത രീതിയിൽ പ്രവർത്തിക്കുന്ന ഈ സൂഖ് മാർച്ച് ഒമ്പത് വരെ രാവിലെ പത്ത് മുതൽ രാത്രി പത്ത് വരെ സജീവമായിരിക്കും.

അതേസമയം, ലോകമെമ്പാടുമുള്ള അഗതികളെ സഹായിക്കാൻ 16 കോടി ദിർഹം സമാഹരിക്കാനുള്ള റമദാൻ കാമ്പയിനും തുടങ്ങി. റമദാന് ആഴ്ചകൾ ബാക്കി നിൽക്കെ യു.എ.ഇയിലെ ജീവകാരുണ്യ സംഘടനയായ ദാർ അൽ ബിറാണ് രാജ്യത്തിന് അകത്തും, പുറത്തുമുള്ള അഗതികളെ സഹായിക്കാനുള്ള റമദാൻ കാമ്പനയിൻ ആരംഭിച്ചത്. 16 കോടി ദിർഹം സമാഹരിക്കുകയാണ് ലക്ഷ്യമെന്ന് ദർ അൽ ബെർ സൊസൈറ്റി സി.ഇ.ഒ ഡോ. മുഹമ്മദ് സുഹൈൽ അൽ മുഹൈരി വാർത്താസമ്മേളനത്തിൽ പറഞ്ഞു.

‘നന്മേച്ഛുക്കളെ മുന്നോട്ടുവരൂ’ എന്നതാണ് ഇത്തവണത്തെ റമദാൻ ക്യാമ്പയിന്റെ സന്ദേശം. അനാഥർ, രോഗികൾ, വിധവകൾ, കടബാധ്യതയുള്ളവർ, പാവപ്പെട്ടവർ, ദുർബല വിഭാഗങ്ങൾ എന്നിവരെ സഹായിക്കുകയെന്നതാണ് ക്യാമ്പയിന്റെ ദൗത്യം. സീസണൽ പദ്ധതികൾ ഉൾപ്പെടെ 16 സംരംഭങ്ങൾ റമദാനിൽ നടപ്പക്കും. 23 ഏരിയകളിലായി 3,24,000 പേർക്ക് ദിവസവും ഭക്ഷണമെത്തിക്കുന്ന പദ്ധതിയാണ് സീസണൽ റമദാൻ പദ്ധതി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments