Friday, November 15, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsഅനിൽ ആന്റണിയും പത്മജയും ബിജെപിയിലേക്കു പോകുന്നത് കോൺഗ്രസിന് ചെറു പോറൽ പോലും ഏൽക്കുന്ന കാര്യമല്ലെന്ന് ചെന്നിത്തല

അനിൽ ആന്റണിയും പത്മജയും ബിജെപിയിലേക്കു പോകുന്നത് കോൺഗ്രസിന് ചെറു പോറൽ പോലും ഏൽക്കുന്ന കാര്യമല്ലെന്ന് ചെന്നിത്തല

ന്യൂഡൽഹി: പത്മജ വേണുഗോപാൽ ബിജെപിയിൽ പോയതുകൊണ്ട് പാർട്ടിക്ക് ഒന്നും സംഭവിക്കാൻ പോകുന്നില്ലെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. അക്കാര്യം പാർട്ടി ഗൗരവത്തിൽ എടുക്കുന്നില്ല. അനിൽ ആന്റണിയും പത്മജയും ബിജെപിയിലേക്കു പോകുന്നത് കോൺഗ്രസിന് ചെറു പോറൽ പോലും ഏൽക്കുന്ന കാര്യമല്ലെന്നും ചെന്നിത്തല ഡൽഹിയിൽ പറഞ്ഞു. 

കേരള സർക്കാരിനും കേന്ദ്ര സർക്കാരിനുമെതിരെ ജനവികാരം ശക്തമാണ്. കേരളത്തിൽ കഴിഞ്ഞ പാർലമെന്റ് തിരഞ്ഞെടുപ്പിനേക്കാൾ കൂടിയ പിന്തുണയാണ് ഇപ്പോൾ കോണ്‍ഗ്രസിനുള്ളത്. ബിജെപി ഇത്തവണയും കേരളത്തിൽ അക്കൗണ്ട് തുറക്കില്ല. ഇടതു സ്ഥാനാർഥികളെ തോൽപ്പിക്കാൻ പ്രഗൽഭരായ നേതാക്കളെയാണ് കോൺഗ്രസ് നിർത്തുന്നത്‌.

ചെറുപ്പക്കാരെയാണ് സ്ഥാനാർഥികളാക്കുന്നതെന്ന് എൽഡിഎഫ് പറഞ്ഞിരുന്നു. 70 കഴിഞ്ഞാലാണ് ചെറുപ്പമെന്ന് ഇപ്പോഴാണ് പിടികിട്ടിയത്. കോണ്‍ഗ്രസ് സ്ഥാനാര്‍ഥി പട്ടിക ഇന്നുതന്നെ പുറത്തിറങ്ങും. കേരളത്തില്‍ എല്ലാക്കാര്യങ്ങളിലും യോജിപ്പോടെ മുന്നോട്ടുപോകുകയാണ്. പാര്‍ട്ടി ഒറ്റക്കെട്ടായാണ് മുന്നോട്ടുപോകുന്നത്. ഒരു രീതിയിലുള്ള പ്രതിസന്ധിയും ഇക്കാര്യത്തിലില്ല –ചെന്നിത്തല പറഞ്ഞു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments