തൃശൂർ : ചില വിഷയങ്ങളിൽ വിയോജിപ്പുകളുണ്ടായപ്പോഴും തനിക്കും ഉമ്മൻ ചാണ്ടിക്കും പ്രധാനം പാർട്ടിയായിരുന്നുവെന്നു രമേശ് ചെന്നിത്തല എംഎൽഎ പറഞ്ഞു. ഡിസിസി സംഘടിപ്പിച്ച കെ.പി. വിശ്വനാഥൻ അനുസ്മരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. എല്ലാ പാർട്ടികളിലും വിയോജിപ്പുകളും വിമതസ്വരങ്ങളും ഉണ്ടാകും. ജനാധിപത്യം ഉള്ളതിനാൽ കോൺഗ്രസിൽ അതൽപം കൂടുതലാണ്. എ.കെ. ആന്റണിയും കെ. കരുണാകരനും തമ്മിലും താനും ഉമ്മൻ ചാണ്ടിയും തമ്മിലും ധാരാളം വിഷയങ്ങളിൽ വിയോജിപ്പ് പുലർത്തിയിരുന്നെങ്കിലും അതൊന്നും പാർട്ടിയെ തകർക്കുന്ന തരത്തിലേക്ക് എത്താതെ ശ്രദ്ധിച്ചിരുന്നെന്ന് അദ്ദേഹം പറഞ്ഞു.